ഛത്തീസ്ഗഢില്‍ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളെ ഇടത് പ്രതിനിധി സംഘം ജയിലിലെത്തി സന്ദര്‍ശിച്ചു. ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. ഇന്നലെ വൈകിട്ട് കന്യാസ്ത്രീമാരെ സന്ദർശിക്കാൻ എത്തിയെങ്കിലും സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു. കാണാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ച നിന്ന ഛത്തീസ്ഗഢിലെ ബിജെപി സർക്കാർ ഒടുവിൽ വ‍ഴങ്ങുകയായിരുന്നു. കന്യാസ്ത്രീകള്‍ പൂര്‍ണമായും നിരപരാധികളാണെന്നും അവര്‍ക്കെതിരായ എഫ്ഐആര്‍ പിന്‍വലിക്കണമെന്നും സന്ദര്‍ശന ശേഷം ബൃന്ദാ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.ഛത്തീസ്ഗഢിൽ പാവപ്പെട്ട മനുഷ്യർക്ക് കൈത്താങ്ങായി വർഷങ്ങളോളം പ്രവർത്തിച്ച സാമൂഹിക പ്രവർത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകൾ. അവരെ ബിജെപി സർക്കാർ അവരെ കൊടും പീഡനത്തിനിരയാക്കുകയാണ്. രണ്ടുപേർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ട്. അവരെ തറയിൽ കിടന്ന് ഉറങ്ങാൻ നിർബന്ധിക്കുകയാണ്. കന്യാസ്ത്രീകൾക്കെതിരെ കെട്ടിച്ചമച്ച കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അവർ പൂർണ്ണമായും നിരപരാധികളാണെന്നും ബ്രിന്ദ കാരാട്ട് പറഞ്ഞു.ALSO READ; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിച്ചില്ല; ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ച് ദുർഗ് സെഷൻസ് കോടതിഅവർ ചെയ്യുന്ന നിസ്വാർത്ഥമായ പ്രവർത്തനത്തിന് ഈ രാജ്യം അവരെ ആദരിക്കുകയാണ് വേണ്ടത്. എന്നാൽ ബിജെപി സർക്കാരിന്‍റെ ക്രിസ്ത്യൻ വേട്ടയുടെ ഇരകളായി അവർക്ക് മാറേണ്ടി വന്നുവെന്നും ബ്രിന്ദ കാരാട്ട് കൂട്ടിച്ചേർത്തു.എഫ്ഐആര്‍ റദ്ദാക്കി ഭരണകൂടം മാപ്പുപറയണമെന്ന് ജോസ് കെ മാണി എംപിയും ആവശ്യപ്പെട്ടു. പൊലീസ് കസ്റ്റഡിയിലിരിക്കെ, ബജ്രംഗ്ദളിൽ നിന്നും കന്യാസ്ത്രീകൾക്കും കൂടെ ഉണ്ടായിരുന്ന പെൺകുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും നേരിടേണ്ടി വന്ന കൊടും പീഡനം എ എ റഹീം എംപി വിവരിച്ചു. ഞങ്ങൾ ഇന്ത്യക്കാരല്ലേ എന്നാണ് അവർ ചോദിച്ചതെന്നും അവർ കരയുന്നുണ്ടയിരുന്നു എന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു. The post ‘രോഗികളായ അവർക്ക് വെറും നിലത്ത് കിടന്ന് ഉറങ്ങേണ്ടി വന്നു, നേരിട്ടത് കടുത്ത പീഡനങ്ങൾ’; ജയിലിലെത്തി കന്യാസ്ത്രീകളെ കണ്ട് ഇടത് പ്രതിനിധി സംഘം appeared first on Kairali News | Kairali News Live.