പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ ഔദ്യോഗിക പക്ഷത്തിന് ജയം

Wait 5 sec.

കേരള പൊലീസ് അസോസിയേഷൻ യൂണിറ്റ് തല തിരഞ്ഞെടുപ്പിൽ നിലവിലെ ഭാരവാഹികൾ നേതൃത്വം നൽകിയ പാനലിന് കോഴിക്കോട് സിറ്റിയിലും റൂറലിലും ജയം. സിറ്റിയിൽ ആകെയുള്ള 57 സീറ്റിൽ 51സീറ്റും ഔദ്യോഗിക പക്ഷം കരസ്ഥമാക്കിയപ്പോൾ എതിർപക്ഷത്തിന് 6 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്. കോഴിക്കോട് റൂറലിൽ ആകെയുള്ള 46 സീറ്റിൽ 43 സീറ്റും ഔദോഗിക പക്ഷം നേടിയപ്പോൾ എതിർ പാനലിന് കേവലം 3 സീറ്റുകൾ മാത്രമാണ് നേടാനായത്. സിറ്റിയിലെ പന്തീരങ്കാവ് , നല്ലളം എന്നീ സ്റ്റേഷനുകളിലും റൂറലിലെ താമരശ്ശേരി സ്റ്റേഷനിലും കേവലം ഒരു വോട്ടിനാണ് ഔദോഗിക പക്ഷം സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. ALSO READ: ഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; വിശ്വസിച്ച് ഏത് ദൗത്യവും ഏല്‍പ്പിക്കാന്‍ കഴിയുന്ന പ്രസ്ഥാനമായി കുടുംബശ്രീ മാറി: മന്ത്രി എം ബി രാജേഷ്നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ തന്നെ സിറ്റിയിൽ 14 സിറ്റിലും റൂറലിൽ 21 സീറ്റിലും ഔദ്യോഗിക പക്ഷം എതിരില്ലാതെ വിജയിച്ചിരുന്നു.അടുത്ത മാസം 4 നാണ് ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പ്.The post പൊലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയിൽ ഔദ്യോഗിക പക്ഷത്തിന് ജയം appeared first on Kairali News | Kairali News Live.