ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഡോ. ജോൺ ബ്രിട്ടാസ് എം പി നടത്തിയ ഇടപെടലുകളിൽ നന്ദി അറിയിച്ച് സിബിസിഐ നിയമപദേശക സിസ്റ്റർ മേരി സ്കറിയ. ഡോ ജോൺ ബ്രിട്ടാസ് എം പി പാർലമെന്റിൽ വിഷയം ഉന്നയിക്കുകയും വ്യക്തിപരമായി തന്നെ എം പി ഈ വിഷയത്തിൽ ഇടപെടൽ നടത്തി എന്നും സിസ്റ്റർ മേരി സ്കറിയ മാധ്യമങ്ങളോടായി പറഞ്ഞു.അതോടൊപ്പം രാജ്യം ഭരിക്കുന്ന സർക്കാരിന്റെ പിന്തുണയില്ലാതെ ഇത്തരം അതിക്രമങ്ങൾ നടക്കില്ലെന്നും കന്യാസ്ത്രീകൾക്ക് സഭാ വസ്ത്രം ധരിച്ച് പൊതു മദ്ധ്യത്തിൽ ഇറങ്ങാൻ ഇപ്പോൾ ഭയമാണെന്നും അവർ വ്യക്തമാക്കി. ഇത്തരം അതിക്രമങ്ങൾ നിർത്തലാക്കേണ്ടത് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദിത്തമാണ് എന്നും ബിജെപി ആ കടമ നിറവേറ്റണമെന്നും അവർ ആവശ്യപ്പെട്ടു.ALSO READ : കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്: ‘ദുർഗിൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കപ്പെട്ടു’; സി ബി സി ഐഅതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സിബിസിഐ രംഗത്തെത്തി. കന്യാസ്ത്രീകളെ അന്യായമായി അറസ്റ് ചെയ്തത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരായി വർധിച്ചു വരുന്ന അതിക്രമങ്ങളിൽ അമർഷം രേഖപ്പെടുത്തുന്നുവെന്നും സി ബി സി ഐ പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മതപരിവർത്തന കുറ്റം എഫ് ഐ ആറിൽ രണ്ടാമത് കൂട്ടിച്ചേർത്തതാണെന്നും ആദ്യം ഉണ്ടായത് മനുഷ്യക്കടത്ത് മാത്രമെന്നും സി.ബി.സി.ഐ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.The post കന്യാസ്ത്രീകളെ അറസ്റ് ചെയ്ത സംഭവം: “ഡോ. ജോൺ ബ്രിട്ടാസ് എം പി വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തി”; എം പിക്ക് നന്ദി അറിയിച്ച് സിസ്റ്റർ മേരി സ്കറിയ appeared first on Kairali News | Kairali News Live.