വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ (OROP) പദ്ധതിയുടെ മൂന്നാം ഘട്ടത്തിലെ കുടിശ്ശിക ഇപ്പോഴും തീര്‍പ്പാക്കിയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഡോ. വി. ശിവദാസന്‍ എം പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് പ്രതിരോധ മന്ത്രാലയം മൂന്നാം ഘട്ടത്തിലെ കുടിശ്ശിക തീര്‍പ്പാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. OROP-I, OROP-II എന്നിവയ്ക്ക് കീഴിലുള്ള എല്ലാ യോഗ്യരായ ഗുണഭോക്താക്കള്‍ക്കും പൂര്‍ണ്ണമായി നല്‍കിയിട്ടുണ്ടെന്ന് മന്ത്രാലയം അവകാശപ്പെടുന്നുണ്ടെങ്കിലും, OROP-III പ്രകാരമുള്ള കുടിശ്ശിക ഇപ്പോഴും തീര്‍പ്പാക്കിയിട്ടില്ല.മറുപടി പ്രകാരം, 25.20 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് അവരുടെ പുതുക്കിയ പെന്‍ഷനും OROP-III പ്രകാരമുള്ള ഭാഗിക കുടിശ്ശികയും ലഭിച്ചു. കുടിശ്ശിക തുക എത്രയെന്ന് പറയാതെ ‘ചലനാത്മകമാണ്’ എന്ന മറുപടിയാണ് മന്ത്രാലയം നല്‍കിയത്. പൂര്‍ണ്ണമായ വിതരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 2025 ജൂലൈ 18 വരെ OROP-III പ്രകാരം 1,271.74 കോടി രൂപ മാത്രമേ നല്‍കിയിട്ടുള്ളൂ. OROP-II പ്രകാരം 16,925.20 കോടി രൂപയാണ് നല്‍കിയത്.Also read- കേരള കേന്ദ്ര സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിന് അപേക്ഷിക്കാംവിമുക്തഭടന്മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിലെ കാലതാമസം പ്രതിഷേധാര്‍ഹമാണ്.വിമുക്തഭടന്മാരില്‍ പലരും പ്രായമായവരും ഉപജീവനത്തിന് പെന്‍ഷന്‍ വിതരണത്തെ ആശ്രയിക്കുന്നവരുമാണ്. സര്‍ക്കാരില്‍ നിന്ന് ആവര്‍ത്തിച്ചുള്ള ഉറപ്പുകള്‍ ഉണ്ടായിരുന്നിട്ടും കുടിശ്ശിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നത് അസ്വീകാര്യമാണ്.OROP-III പ്രകാരമുള്ള എല്ലാ കുടിശ്ശികകളുടെയും വിതരണം അടിയന്തിരമായി പൂര്‍ത്തിയാക്കാനും വിശദമായ സമയക്രമങ്ങളും ഗുണഭോക്തൃഡാറ്റയും പ്രസിദ്ധീകരിച്ച് പ്രക്രിയയില്‍ സുതാര്യത നിലനിര്‍ത്താനും ഡോ. ശിവദാസന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.The post വണ് റാങ്ക് വണ് പെന്ഷന്; മൂന്നാം ഘട്ടത്തിലെ കുടിശ്ശിക ഇപ്പോഴും തീര്പ്പാക്കിയിട്ടില്ലെന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം appeared first on Kairali News | Kairali News Live.