വി എസ് ലോകത്തെ ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റാണെന്നും കക്ഷി രാഷ്ട്രീയയത്തിന് അതീതമായി സ്നേഹം പിടിച്ചു പറ്റിയ രാഷ്ട്രീയ നേതാവാണ് അദ്ദേഹമെന്നും എം സ്വരാജ്. ജീവിതത്തിൽ ഉടനീളം കമ്മ്യൂണിസ്റ്റ് രീതി അവലംബിച്ച വി എസിന്റെ ചിത അടങ്ങും മുൻപേ ചില മാധ്യമനാഗിൽ ആക്രമിക്കാൻ തുനിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ കഞ്ഞിക്കുഴിയിൽ നടന്ന വിഎസ് അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്വരാജ്.ALSO READ: സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; ബാങ്കിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചുവി എസ് എന്ന രണ്ടക്ഷരത്തെ വിവാദത്തിൽ കുരുക്കിയിടാൻ ശ്രമിക്കുകയാണെന്നും എന്നാൽ വി എസ് ഉയർത്തി പിടിച്ച തെളിമയാർന്ന രാഷ്ട്രീയം വരും കാലവും പാർട്ടിയെ നയിക്കുമെന്നും സ്വരാജ് പറഞ്ഞു. വിഎസ് ജീവിച്ചിരിക്കുന്നില്ല എന്ന ധൈര്യത്തിൽ ആക്രമിക്കുകയാണ്. വിഎസ് ജീവിച്ചിരുന്നപ്പോൾ തന്നെ പറഞ്ഞവസാനിപ്പിച്ച വിവാദങ്ങൾ കുത്തിപ്പൊക്കുകയാണ്. വിഎസിനെ ആക്രമിക്കുന്ന ശൈലി മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു.ALSO READ : കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിശക്തമായ ന്യൂനപക്ഷ വേട്ട നടക്കുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍The post “ചിത അടങ്ങും മുൻപേ വി എസിനെ ചില മാധ്യമങ്ങൾ ആക്രമിക്കുന്നു; വി എസ് ഉയർത്തി പിടിച്ച തെളിമയാർന്ന രാഷ്ട്രീയം വരും കാലവും പാർട്ടിയെ നയിക്കും”; എം സ്വരാജ് appeared first on Kairali News | Kairali News Live.