കുവൈറ്റില്‍ താമസവും തൊഴിലും ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 2025 ജനുവരി മുതല്‍ ജൂലൈ വരെയുള്ള ആറുമാസത്തിനിടയില്‍ 19,000ത്തിലധികം പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവരും അനധികൃതമായി തെരുവില്‍ കച്ചവടം നടത്തിയവരും യാചകരും താമസ വിസയുടെ നിബന്ധനകള്‍ പാലിക്കാത്തവരും ലഹരിമരുന്ന്, മദ്യം, മറ്റ് മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍ കുടുങ്ങിയവരുമാണ് നാടുകടത്തലിനിരയായത്. വിവിധ രാജ്യങ്ങളിലെ പുരുഷന്മാരും സ്ത്രീകളുമാണ് നടപടിയുടെ ഭാഗമായി തിരിച്ചയക്കപ്പെട്ടത്.Also read- ഏഷ്യാ കപ്പ് തീയതിയായി; യു എ ഇയില്‍ സെപ്തംബര്‍ ഒന്‍പത് മുതല്‍, ഇപ്രാവശ്യം രണ്ട് ഗള്‍ഫ് രാജ്യങ്ങളുംആഭ്യന്തര മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തില്‍ രാജ്യത്താകമാനമുള്ള സുരക്ഷാ പരിശോധനകളില്‍ ആയിരക്കണക്കിന് നിയമലംഘകര്‍ അറസ്റ്റിലായതായി അധികൃതര്‍ വ്യക്തമാക്കി.പിടിയിലാകുന്നവരുടെ യാത്ര ആവശ്യകതകളും വിമാനം ലഭ്യതയും അനുസരിച്ച് സാധാരണയായി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നുണ്ട്.റമദാന്‍ മാസത്തില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായിരുന്നു. വിശുദ്ധ മാസത്തില്‍ മാത്രം സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ 60ഓളം യാചകരെയാണ് നാടുകടത്തിയത്.നാടുകടത്തപ്പെടുന്നവരുടെ വിരലടയാളം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് രേഖപ്പെടുത്തുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി തിരിച്ചുവരവ് തടയുമെന്നും അധികൃതര്‍ അറിയിച്ചു.The post കുവൈറ്റില് താമസവും തൊഴിലുമായി ബന്ധപ്പെട്ട നിയമലംഘനം; 19,000ത്തിലധികം പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം appeared first on Kairali News | Kairali News Live.