പത്തനംതിട്ട കൊടുമണ്ണില്‍ സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാത്തതില്‍ പ്രതിഷേധിച്ച് അഡ്വ എല്‍ ലാല്‍ കുമാറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. വായ്പയുടെ തിരിച്ചടവ് ഒരു ദിവസം വൈകിയതിനെ തുടര്‍ന്ന് ഇസാഫ് ബാങ്കിന്റെ ജീവനക്കാരായ ഗുണ്ടകളുടെ ഭീഷണിയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്ന് ആളുകള്‍ ആത്മഹത്യക്ക് ശ്രമിക്കുകയും വീട്ടമ്മയായ ലീല നീലാംബരന്‍ മരണപ്പെടുകയും ചെയ്തത്. കേരളത്തിന് അപമാനമായ ഒരു സംഭവത്തില്‍ ഡിവൈഎഫ്ഐ കുടുംബത്തിന്റ നീതിക്കായി സമരം ചെയ്യുമ്പോള്‍ ദേശാഭിമാനിയും,കൈരളിയുമല്ലാതെ മറ്റൊരു മുഖ്യധാര മാധ്യമങ്ങള്‍ക്കും ഇതൊരു വാര്‍ത്തയെ അല്ല എന്ന മട്ടിലാണ്. സഹകരണ മേഖലയിലാണ് ഇത്തരം ഒരു കാര്യം സംഭവിച്ചിരുന്നത് എങ്കില്‍ മുഖ്യധാര മാധ്യമങ്ങള്‍ സടകുടഞ്ഞു എഴുന്നേറ്റേനെയെന്നുമാണ് എല്‍ ലാല്‍ കുമാര്‍ ഫേയ്സ്ബുക്കില്‍ കുറിച്ചത്.Also read- കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ് : “ഇവിടെ മധുരം വിളമ്പുമ്പോൾ വടക്കേ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് കൈപ്പാണ് കൊടുക്കുന്നത്”; ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണിൽ വായ്പയുടെ തിരിച്ചടവ് ഒരു ദിവസം വൈകിയതിനെ തുടർന്ന് ഇസാഫ് ബാങ്കിന്റെ ജീവനക്കാരായ ഗുണ്ടകളുടെ ഭീഷണിയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് ആളുകൾ ആത്മഹത്യക്ക് ശ്രമിക്കുകയും വീട്ടമ്മയായ ലീല നീലാംബരൻ മരണപ്പെടുകയും ഭർത്താവും മകനും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുമാണ്. കേരളത്തിന് അപമാനമായ ഇത്തരം ഒരു സംഭവം ഉണ്ടായതിനെ തുടർന്ന് ഡിവൈഎഫ്ഐ കുടുംബത്തിന്റ നീതിക്കായി സമരം ചെയ്യുമ്പോൾ ദേശാഭിമാനിയും,കൈരളിയുമല്ലാതെ മറ്റൊരു മുഖ്യധാര മാധ്യമങ്ങൾക്കും ഇതൊരു വാർത്തയെ അല്ല എന്ന മട്ടിലാണ്.സഹകരണ മേഖലയിലാണ് ഇത്തരം ഒരു കാര്യം സംഭവിച്ചിരുന്നത് എങ്കിൽ മുഖ്യധാര മാധ്യമങ്ങൾ സടകുടഞ്ഞു എഴുന്നേൽക്കുകയും കേരളത്തിന്റെ പൗരബോധം ഉണർത്തുകയും ചെയ്തെനെ.ഇത് കേരളം തിരിച്ചറിയും, ചർച്ച ചെയ്യും.The post ‘സഹകരണ മേഖലയിലാണ് ഇത്തരം ഒരു കാര്യം സംഭവിച്ചിരുന്നതെങ്കില് മുഖ്യധാര മാധ്യമങ്ങള് സടകുടഞ്ഞു എഴുന്നേറ്റേനെ’; സ്വകാര്യ ബാങ്കിന്റെ ഭീഷണിയെ തുടര്ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില് അഡ്വ എല് ലാല് കുമാര് appeared first on Kairali News | Kairali News Live.