ഡയറ്റ് ചെയ്യുന്നവർക്കും മാവ് അരച്ച് സൂക്ഷിച്ചുവെയ്ക്കാൻ സാധിക്കാത്തവർക്കും പെട്ടന്ന് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി. സോഫ്റ്റും രുചികരവുമായ ഈ ഇഡ്ഡലി തയ്യാറാക്കാൻ വേണ്ടത് ഗോതമ്പ് നുറുക്കാണ്. എങ്ങനെ ഈ ഹെൽത്തി ടേസ്റ്റീ ഗോതമ്പ് ഇഡ്ഡലി തയ്യാറാക്കാം എന്ന് നോക്കാം.ചേരുവകൾഗോതമ്പ് നുറുക്ക്- ഒരു കപ്പ്തൈര് – ഒരു കപ്പ്വെള്ളം – കാൽ കപ്പ്ഇഞ്ചി – ചെറുതായി അരിഞ്ഞത്കടുക് – അര ടീസ്പൂൺവെളുത്തുള്ളി- ഒരു ടീസ്പൂൺചുവന്നുള്ളി ഉള്ളി – 5കറിവേപ്പില- ആവശ്യത്തിന്പച്ചമുളക് – ഒന്ന്കുരുമുളക് – അര ടീസ്പൂൺമല്ലിയിലഎണ്ണഉപ്പ്- ആവശ്യത്തിന്എങ്ങനെ തയ്യാറാക്കാംഗോതമ്പ് നുറുക്ക് ഒരു കപ്പിലേക്ക് എടുക്കുക. അതിലേക്ക് രു കപ്പ് തൈര് ചേർത്തിളക്കുക. ഇത് ഒരു മണിക്കൂർ മാറ്റി വെയ്ക്കുകഇനി ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെട്ട ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കടുക് പൊട്ടിക്കുക. ശേഷം ഉഴുന്ന് പരിപ്പ്, വറ്റൽമുളക്, ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക്, ചുവന്നുള്ളി എന്നിവ ചേർക്കുകഇത് നേരത്തെ തൈര് ചേർത്ത് വെച്ചിരിക്കുന്ന ഗോതമ്പ് നുറുക്കിലേക്ക് ചേർക്കാം. എന്നിട്ട് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇത് ഇളക്കി യോജിപ്പിക്കുക.ഇനി ഇത് ഇഡ്ഡലി തട്ടിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കാം.10 മുതൽ 12 മിനിറ്റിനു ശേഷം ഇത് വെന്ത് രുചികരമായ ഗോതമ്പ് ഇഡ്ഡലി ലഭിക്കും. തക്കാളി ചമ്മന്തി, തേങ്ങ ചമ്മന്തി ഒക്കെ കൂട്ടി രുചികരമായ ഈ ഇഡ്ഡലി കഴിക്കാംThe post ഡയറ്റിന് ബെസ്റ്റ്: അരിയും ഉഴുന്നുമില്ലാതെ അഞ്ച് മിനിറ്റ് കൊണ്ട് തയ്യാറാക്കാം കിടിലൻ ഇഡ്ഡലി appeared first on Kairali News | Kairali News Live.