ജെയ്മി ലാനിസ്റ്റര്‍ ഇന്ത്യയില്‍; വൈറലായി ചിത്രങ്ങള്‍

Wait 5 sec.

ഗെയിം ഓഫ് ത്രോണ്‍സ് താരം നിക്കൊളായ് വില്യം കോസ്റ്റര്‍ ഇന്ത്യയില്‍. ബെംഗളൂരുവിലെ രാമേശ്വരം കഫേയിലെത്തി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുന്നത്. ഒരു ചെറു സംഘത്തിനൊപ്പമാണ് താരം ദക്ഷിണേന്ത്യന്‍ രുചികള്‍ ആസ്വദിക്കാനായി കഫേയിലെത്തിയത്. നിക്കൊളായിയുടെ അപ്രതീക്ഷിത എന്‍ട്രി ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു.എച്ച്ബിഒ നിര്‍മിച്ച സൂപ്പര്‍ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ ഗെയിം ഓഫ് ത്രോണ്‍സിലെ ജെയ്മി ലാനിസ്റ്റര്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് നിക്കൊളായ് കോസ്റ്റര്‍ അവതരിപ്പിച്ചത്.അസാമാന്യമായ അഭിനയം കൊണ്ട് നിരവധി ആരാധകരെയാണ് സിരീസിലൂടെ താരം സ്വന്തമാക്കിയത്.Also read- “മാരീസൻ” ഒരു ഉദ്വേഗയാത്രയാണ്; ഒരു പേശാമടന്ത കഥയുടെ അടരുകളിലൂടെയുള്ള, ദുരൂഹസുന്ദരയാത്ര: അനന്തപത്മനാഭൻസംഭവസ്ഥലത്ത് നിന്നും ആരാധകര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കഫേക്ക് ഒരുവശത്ത് നിന്നുകൊണ്ട് ഭക്ഷണം കഴിക്കുന്ന നിക്കൊളായ്യുടെ വിഡിയോകളും പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രങ്ങള്‍ വൈറലായതോടെ രാമേശ്വരം കഫേയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു.താരത്തെ വരവേല്‍ക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തനത് ദക്ഷിണേന്ത്യന്‍ രുചികള്‍ കഴിക്കാന്‍ തങ്ങളുടെ സ്ഥാപനം തിരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്നുമാണ് കഫേയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എഴുതിയിരിക്കുന്നത്.The post ജെയ്മി ലാനിസ്റ്റര്‍ ഇന്ത്യയില്‍; വൈറലായി ചിത്രങ്ങള്‍ appeared first on Kairali News | Kairali News Live.