ആർഎസ്എസ് പരിവാർ സംഘടനയുടെ ‘ജ്ഞാനസഭ’: പങ്കെടുത്ത് കേരളത്തിലെ നാല് സർവകലാശാല വിസിമാർ

Wait 5 sec.

ആർഎസ്എസ് ആഭിമുഖ്യമുള്ള ശിക്ഷ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്ന ജ്ഞാനസഭയിൽ പങ്കെടുത്ത് കേരളത്തിലെ നാല് സർവകലാശാല വിസിമാർ. കേരള സർവകലാശാല വി സി മോഹൻ കുന്നുമ്മേൽ, കാലിക്കറ്റ് വി സി ഡോ. പി. രവീന്ദ്രൻ, കണ്ണൂർ വി സി പ്രൊഫ. ഡോ. കെ കെ സാജു, കുഫോസ് വി സി എ ബിജുകുമാർ തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. സമ്മേളനത്തിൻ്റെ മറവിൽ വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനാണ് ആർഎസ്എസ് ശ്രമമെന്ന് സിപിഐഎം ഉൾപ്പടെ നേരത്തെ വിമർശിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. എറണാകുളത്ത് നടക്കുന്ന ‘ജ്ഞാനസഭ’ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ALSO READ: അഴിയുടെ താഴ്വശത്തെ കമ്പി അറുത്ത് പുറത്തുച്ചാട്ടം, ഇറങ്ങിയ ശേഷം അതുപോലെ കമ്പി തിരിച്ച് വച്ചു; ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്വിദ്യാഭ്യാസ മേഖലയെ ഏതെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയ അജണ്ടയുടെയോ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസം എന്നത് എല്ലാവർക്കും പ്രാപ്യവും മതേതരവുമാകണം. എന്നാൽ, ചില സംഘടനകൾ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ നയങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണെന്ന് മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.The post ആർഎസ്എസ് പരിവാർ സംഘടനയുടെ ‘ജ്ഞാനസഭ’: പങ്കെടുത്ത് കേരളത്തിലെ നാല് സർവകലാശാല വിസിമാർ appeared first on Kairali News | Kairali News Live.