2013 ൽ റിലീസ് ചെയ്ത ദുഃഖപര്യവസായിയായ റൊമാന്റിക്ക് ചിത്രത്തിന് എ ഐ ഉപയോ​ഗിച്ച് ഹാപ്പി എൻഡിങ് നൽകാൻ നിർമാണ കമ്പനി

Wait 5 sec.

ലോക സിനിമയിൽ ആദ്യമായി സംവിധായകന്റെ ഇടപെടൽ ഇല്ലാതെ ഒരു സിനിമയിൽ മാറ്റം വരുത്തി റീ റിലീസ് ചെയ്യാൻ പോകുന്നു. ധനുഷും സോനം കപൂറും പ്രധാന വേഷത്തിലെത്തിയ 2013 ൽ റിലീസ് ചെയ്ത റൊമാന്റിക് ചിത്രം രാഞ്ജാനയാണ് വീണ്ടും മാറ്റങ്ങളോടെ റിലീസ് ചെയ്യുന്നത്. ഇരു മതങ്ങളിൽപ്പെട്ടവരുടെ പ്രണയം പറയുന്ന ചിത്രം ദുഃഖപര്യവസായിയായിരുന്നു.ചിത്രത്തിന്റെ ക്ലൈമാക്സിന് നിർമിത ബുദ്ധിയുടെ സഹായത്തോടെ ഒരു ഹാപ്പി എൻഡിങ് നൽകി ഓ​ഗസ്റ്റ് 1 ന് റിലീസ് ചെയ്യാനാണ് നിർമാണ കമ്പനി ഒരുങ്ങുന്നത്. അംബികാപതി എന്ന പേരിൽ തമിഴിലും, രാഞ്ജന എന്ന പേരിൽ ഹിന്ദിയിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്.Also Read: അനിമൽ ചിത്രത്തിലെ ഒരു കാര്യത്തിൽ എനിക്കിപ്പോൾ റി​ഗ്രറ്റ് ഉണ്ട്: സന്ദീപ് റെഡ്ഡി വംഗആനന്ദ് എല്‍ റായിചിത്രത്തിന്റെ സംവിധായകൻ ആനന്ദ് എൽ റായി ഇതിനെതിരെ ശക്തമായി രം​ഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളിലൂടെയാണ് ചിത്രം ഇത്തരത്തിൽ വീണ്ടും റിലീസ് ചെയ്യുന്നതിന്റെ വിവരം അറിഞ്ഞതെന്നും സംവിധായകൻ പറഞ്ഞു. ഇത്തരത്തിലുള്ള ഡിസ്റ്റോപ്പിയൻ പരീക്ഷണത്തിൽ നിന്ന് വിട്ടുനിൽക്കുക മാത്രമാണ് എനിക്ക് ചെയ്യാൻ സാധിക്കുന്നതെന്ന് ആനന്ദ് എൽ റായിപ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വിഷയത്തിൽ നൽകിയ പ്രതികരണത്തിൽ പറഞ്ഞു.The post 2013 ൽ റിലീസ് ചെയ്ത ദുഃഖപര്യവസായിയായ റൊമാന്റിക്ക് ചിത്രത്തിന് എ ഐ ഉപയോ​ഗിച്ച് ഹാപ്പി എൻഡിങ് നൽകാൻ നിർമാണ കമ്പനി appeared first on Kairali News | Kairali News Live.