‘ക്യാപിറ്റൽ പണിഷ്മെൻറ് എന്നത് വെറും മാധ്യമസൃഷ്ടി, ആ വാചകം ഒരു പ്രതിനിധിയും സമ്മേളനത്തിൽ പറഞ്ഞിട്ടില്ല’: ചിന്താ ജെറോം

Wait 5 sec.

ആലപ്പുഴ സമ്മേളനത്തിൽ ‘ക്യാപിറ്റൽ പണിഷ്മെൻറ്’ എന്ന വാചകം ഒരു പ്രതിനിധിയും പറഞ്ഞിട്ടില്ലെന്ന് ചിന്ത ജേറോം. ക്യാപിറ്റൽ പണിഷ്മെൻറ് എന്നത് വെറും മാധ്യമസൃഷ്ടി മാത്രമാണ്. വിഎസിനും പാർട്ടിക്ക് ഉണ്ടായ പിന്തുണയെ തുടർന്നാണ് ഇത്തരം ആരോപണങ്ങൾ പുറത്ത് വരുന്നതെന്നും ചിന്ത ജേറോം പറഞ്ഞു. സുരേഷ് കുറുപ്പിന്റെ ആരോപണത്തിൽ പാർട്ടി നേതൃത്വം വിശദീകരണം നൽകുമെന്നും ചിന്ത ജേറോം കൂട്ടിച്ചേർത്തു.ALSO READ: പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചത് വായിൽ തുണി തിരുകിയ ശേഷം; യുവാവ് പിടിയിൽആലപ്പുഴയിലേത് തന്റെ ആദ്യത്തെ സമ്മേളനം ആയിരുന്നു. ആ സമ്മേളനത്തിൽ ഒരു പ്രതിനിധിയും ക്യാപ്പിറ്റൽ പണിഷ്‌മെന്റ് എന്ന വാക്ക് ഉപയോ​ഗിച്ചിട്ടില്ല. അതു വെറും മാധ്യമസൃഷ്ടി മാത്രമാണ്. സഖാവ് വിഎസിനും പാർട്ടിക്കും ലഭിക്കുന്ന പിന്തുണയിൽ അസ്വസ്ഥരാകുന്നത് ​കൊണ്ടായിരിക്കും ഇത്തരം കുപ്രചരണങ്ങൾ മാധ്യമ പിന്തുണയോടെ ഉയർത്തിക്കൊണ്ടുവരുന്നത്. സുരേഷ് കുറുപ്പ് ഏതു സാഹചര്യത്തിലാണ് അത്തരമൊരു പരാമർശം നടത്തിയതെന്നറിയില്ല. പാർട്ടി നേതൃത്വം അത് സംബന്ധിച്ച് പ്രതികരിക്കും. ചിന്ത പറഞ്ഞു.The post ‘ക്യാപിറ്റൽ പണിഷ്മെൻറ് എന്നത് വെറും മാധ്യമസൃഷ്ടി, ആ വാചകം ഒരു പ്രതിനിധിയും സമ്മേളനത്തിൽ പറഞ്ഞിട്ടില്ല’: ചിന്താ ജെറോം appeared first on Kairali News | Kairali News Live.