ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പിക്സലൽ 6എയിൽ ബാറ്ററി പ്രശ്നങ്ങൾ നേരിടുന്നവർക്ക് സൗജന്യമായി ബാറ്ററി മാറ്റി നൽകുമെന്ന് ഗൂഗിൾ. അമിതമായി ഫോൺ ചൂടാവുന്നുണ്ടെങ്കിൽ, ബാറ്ററി ഡ്രൈയിൻ ആവുന്നുണ്ടെങ്കിലും നിങ്ങൾക്ക് ഫോൺ ബാറ്ററി മാറ്റി നൽകും.നിങ്ങളുടെ ഫോണിന് ഫിസിക്കൽ ഡാമേജുകൾ ഇല്ലെന്ന് പരിശോധിച്ചതിന് ശേഷം യോഗ്യമായ പിക്സൽ 6എ ഫോണുകൾക്ക് സൗജന്യമായി ബാറ്ററി മാറ്റി നൽകുമെന്ന് ഗൂഗിൾ കൂട്ടിചേർത്തു. യോഗ്യരായ എല്ലാ പിക്സൽ ഉപയോക്താക്കൾക്കും അംഗീകൃത സർവീസ് സെന്ററുകളിൽ നിന്ന് സൗജന്യമായി ബാറ്ററികൾ മാറ്റിസ്ഥാപിക്കാം. ഉപയോക്താകൾക്ക് 8,500 രൂപ നഷ്ടപരിഹാരവും ലഭിക്കും. പയോനീർ അപ്പ് വഴിയോ ഗൂഗിൾ സ്റ്റോർ ക്രെഡിറ്റ് വഴിയോ നഷ്ടപരിഹാരം വാങ്ങാം.ALSO READ – 12,000 രൂപയ്ക്ക് താഴെ ബജറ്റ് ഫ്രണ്ട്ലി ഫോൺ വാങ്ങാൻ പ്ലാൻ ഉണ്ടോ ? ഈ ഫോണുകൾ നോക്കാം2025 ജൂലൈ 21 മുതൽ അമേരിക്ക, കാനഡ, യുകെ, ജർമ്മനി, സിംഗപ്പൂർ, ജപ്പാൻ, ഇന്ത്യ എന്നിവിടങ്ങളിലെ വാക്ക്-ഇൻ റിപ്പയർ സെന്ററുകളിൽ ബാറ്ററി മാറ്റാൻ കഴിയുമെന്ന് ഗൂഗിൾ അറിയിച്ചു. അമേരിക്കയിലെയും ഇന്ത്യയിലെയും ഉപഭോക്താക്കൾക്ക് മെയിൽ-ഇൻ റിപ്പയർ സേവനം വഴിയും ബാറ്ററി മാറ്റാംThe post നിങ്ങളുടെ പിക്സൽ 6എയിൽ ബാറ്ററി അമിതമായി ചൂടാവുന്നുണ്ടോ? ഗൂഗിൾ സൗജന്യമായി ബാറ്ററി മാറ്റി നൽകും appeared first on Kairali News | Kairali News Live.