മലപ്പുറത്ത് തോട്ടിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

Wait 5 sec.

മലപ്പുറം | മലപ്പുറം വേങ്ങര വെട്ട്‌തോട്  കുളിക്കാന്‍ തോട്ടില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍ വദൂദ് (18) ആണ് മരിച്ചത്. ശക്തമായ മഴയില്‍ തോടിനോട് ചേര്‍ന്ന് പൊട്ടിവീണ കമ്പിയില്‍ നിന്നാണ് ഷോക്കേറ്റത്.വൈകിട്ട് അഞ്ചോടെ സുഹൃത്തുക്കളോടൊപ്പം തോട്ടിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അബ്ദുൽ വദൂദ്. താഴ്ഭാഗത്തേക്ക് നീന്തി പോയി കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം. സുഹൃത്തുക്കൾ ബഹളം വെച്ചതോടെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വിട്ടുകൊടുക്കും.