2025-ലെ പുരുഷ ഏഷ്യാ കപ്പ് സെപ്റ്റംബര്‍ ഒൻപത് മുതല്‍ 28 വരെ യു എ ഇയില്‍ നടക്കും. എ സി സി പ്രസിഡന്റും പി സി ബി ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വി ആണ് ഇക്കാര്യം അറിയിച്ചത്. ഈ പതിപ്പില്‍ എട്ട് ടീമുകള്‍ പങ്കെടുക്കും. ടി20 ഫോര്‍മാറ്റിലാണ് മത്സരം. അത്യന്തം ആവേശം പകരുന്ന ഇന്ത്യ- പാക് മത്സരം സെപ്റ്റംബര്‍ 14ന് ആണ്.എ സി സിയിലെ പൂര്‍ണ അംഗങ്ങളായ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവയ്ക്കൊപ്പം യു എ ഇ, ഒമാന്‍, ഹോങ്കോംഗ് എന്നീ ടീമുകളുമുണ്ടാകും. വ്യാഴാഴ്ച ധാക്കയില്‍ നടന്ന എ സി സിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഏഷ്യാ കപ്പ് ചര്‍ച്ചയായിരുന്നു. Read Also: സ്റ്റോക്സിനും സെഞ്ചുറി, റണ്‍മലയുയര്‍ത്തി ഇംഗ്ലണ്ട്; സ്കോര്‍ ഓപണ്‍ ചെയ്യുന്നതിന് മുമ്പ് ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടംഇന്ത്യ ആയിരുന്നു ആതിഥേയത്വം വഹിക്കേണ്ടിയിരുന്നത്. എന്നാല്‍, പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് ബി സി സി ഐ പിന്മാറി. ബി സി സി ഐയും പി സി ബിയും തമ്മിലുള്ള കരാര്‍ പ്രകാരം ഇന്ത്യയിലോ പാകിസ്ഥാനിലോ നടക്കുന്ന ടൂര്‍ണമെന്റുകള്‍ മൂന്ന് വര്‍ഷത്തേക്ക് ഇരുരാജ്യങ്ങളിലുമല്ലാതെ നിഷ്പക്ഷ വേദിയിലായിരിക്കും നടക്കുക. ഈ വര്‍ഷം ആദ്യം പാകിസ്ഥാനില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം യു എ ഇയിലായിരുന്നു. ഇന്ത്യ ഫൈനലില്‍ കടന്നതിനാല്‍ കലാശപ്പോരും ദുബായില്‍ ആയിരുന്നു. The post ഏഷ്യാ കപ്പ് തീയതിയായി; യു എ ഇയില് സെപ്തംബര് ഒന്പത് മുതല്, ഇപ്രാവശ്യം രണ്ട് ഗള്ഫ് രാജ്യങ്ങളും appeared first on Kairali News | Kairali News Live.