ഈ ആഴ്ച OTTയിൽ എത്തിയത് കാത്തിരുന്ന ചിത്രങ്ങൾ; അറിയാം പുതിയ OTT റിലീസുകൾ

Wait 5 sec.

മഴയത്ത് ആസ്വദിക്കാം OTTയിലെത്തിയ കാത്തിരുന്ന പുതിയ ചിത്രങ്ങൾ. റോന്ത് ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച OTT യിൽ റിലീസ് ചെയ്തത്. ഏതൊക്കെ സിനിമകളാണ് എവിടെ കാണാൻ സാധിക്കും അറിയാം വിശദമായി.റോന്ത്ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച് റോന്തിൽ ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് റോന്ത്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം എത്തിയിരിക്കുന്നത്.സർസമീൻജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും കജോളും സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കയോസി ഇറാനിയാണ് സംവിധാനം.Also Read: ‘ഒരുപാട് കഴിവുകളുള്ള ക്രിയേറ്റിവ് ആയിട്ടുള്ള ഒരാള്‍ ! ആ നടിയുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു പ്രിവിലേജ്’: പൃഥ്വിരാജ്കണ്ണപ്പപാൻ ഇന്ത്യൻ റിലീസായെത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് കണ്ണപ്പ. വിഷ്ണു മഞ്ചു, മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, മോഹന്‍ ബാബു, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍, മധുബാല എന്നിങ്ങനെ വലിയൊരു താര നിര അണിനിരന്ന ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് കാണാൻ സാധിക്കുന്നത്.മണ്ഡലാ മർഡേഴ്സ്വെബ് സീരീസായ മണ്ഡലാ മർഡേഴ്സ് സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിൽ കാണാൻ സാധിക്കുന്ന സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ഗോപി പുത്രനാണ്. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.The post ഈ ആഴ്ച OTTയിൽ എത്തിയത് കാത്തിരുന്ന ചിത്രങ്ങൾ; അറിയാം പുതിയ OTT റിലീസുകൾ appeared first on Kairali News | Kairali News Live.