അണ്ടര്‍ 19 ഏകദിനത്തില്‍ ചരിത്രം രചിച്ച് ദക്ഷിണാഫ്രിക്കന്‍ താരം. 18-കാരനായ ഓപ്പണര്‍ ജോറിച്ച് വാന്‍ ഷാല്‍ക്വിക്ക് ആണ് താരമായത്. യൂത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനായിരിക്കുകയാണ് അദ്ദേഹം. ഹരാരെയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്വെ അണ്ടര്‍ 19 ടീമിനെതിരെയാണ് നേട്ടം. 153 പന്തില്‍ നിന്ന് 215 റണ്‍സ് ആണ് വാന്‍ ഷാല്‍ക്വിക്ക് നേടിയത്. 19 ഫോറുകളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. ഇതോടെ ദക്ഷിണാഫ്രിക്ക 385 റണ്‍സ് നേടി. 2018-ല്‍ ശ്രീലങ്കന്‍ അണ്ടര്‍-19 ടീമിലെ ഹസിത ബോയഗോഡ (191) നേടിയ റെക്കോര്‍ഡ് ആണ് അദ്ദേഹം തകര്‍ത്തത്. ക്രീസില്‍ 212 മിനിറ്റും 46.2 ഓവറും അദ്ദേഹം ചെലവഴിച്ചു.Read Also: സ്റ്റോക്സിനും സെഞ്ചുറി, റണ്‍മലയുയര്‍ത്തി ഇംഗ്ലണ്ട്; സ്കോര്‍ ഓപണ്‍ ചെയ്യുന്നതിന് മുമ്പ് ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടംസിംബാബ്വെ 107 റണ്‍സിന് പുറത്തായി. കഴിഞ്ഞ ആഴ്ച ബംഗ്ലാദേശ് അണ്ടര്‍ 19 ടീമിനെതിരെ വാന്‍ ഷാല്‍ക്വിക്ക് പുറത്താകാതെ 164 റണ്‍സ് നേടിയിരുന്നു. The post ക്രിക്കറ്റില് ചരിത്രം രചിച്ച് ഈ 18-കാരന്; അണ്ടര്- 19 ഏകദിനത്തില് ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ താരം appeared first on Kairali News | Kairali News Live.