ബദിയടുക്ക | സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ ഏറ്റവും വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. എസ് എസ് എഫ് കാസര്‍കോട് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘വരാന്ത ‘ യെന്ന പ്രമേയത്തില്‍ സംഘടിപ്പിക്കപ്പെട്ട സാഹിത്യോത്സവ്, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ചേര്‍ത്തു പിടിക്കുന്നതാണെന്നും നമ്മുടെ നാട് രാഷ്ട്രീയാധികാര ഗര്‍വിന്റെ കുപ്പത്തൊട്ടിയല്ല എന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.എസ് എസ് എഫ് ജില്ലാ സെക്രട്ടറി ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ സെക്രട്ടറി ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സന്ദേശ പ്രഭാഷണം നടത്തി. എസ് വൈ എസ് ജില്ലാ സെക്രട്ടറി സയ്യിദ് ഹാമിദ് അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഹാമിദ് റസാ ഉത്തര്‍പ്രദേശ് സംസാരിച്ചു.ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി,സുലൈമാന്‍ കരിവെള്ളൂര്‍,സയ്യിദ് ത്വല്‍ഹത്ത് തങ്ങള്‍,മുഹമ്മദ് ഇര്‍ഷാദ് യു പി, ഇഖ്ബാല്‍ കാശ്മീര്‍, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, നംശാദ് ബേക്കൂര്‍ സംബന്ധിച്ചു. മുര്‍ഷിദ് പുളിക്കൂര്‍ സ്വാഗതവും അസീസ് അട്ടഗോളി നന്ദിയും പറഞ്ഞു