സിനിമകള്‍ക്ക് പ്രദര്‍ശാനനുമതി നല്‍കുന്നതില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നടപടി; ഡോ. ജോൺബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്ര സര്‍ക്കാര്‍

Wait 5 sec.

സിനിമകള്‍ക്ക് പ്രദര്‍ശാനനുമതി നല്‍കുന്നതില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍.കഴിഞ്ഞ 5 വർഷത്തിൽ സി ബി എഫ് സി പുനഃപരിശോധനക്കായി തിരിച്ചുവിളിച്ച സിനിമകളുടെ എണ്ണം, ഭാഷ, വർഷം, പേരുകൾ എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സർക്കാർ തയാറായില്ല. ചലച്ചിത്ര നിർമ്മാതാക്കളെ തെരഞ്ഞെടുത്ത് ലക്ഷ്യമിടുക എന്ന ഏകപക്ഷീയ സമീപനമാണോ കേന്ദ്രസർക്കാറിന് എന്ന സംശയത്തിന് ഇത് കാരണമാകും.Also Read: മോശം ഭക്ഷണം: 5 വര്‍ഷത്തിനിടെ ലഭിച്ചത് 19,000 പരാതികള്‍; കാറ്ററിംഗ് കരാറുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നൽകുന്നതിൽ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യം, മറുപടിയില്ലാതെ റെയില്‍വേവ്യക്തമായ വിവരങ്ങൾ നൽകുന്നതിൽ നിന്ന് ഒ‍ഴിഞ്ഞു മാറുന്നതിലൂടെ കലാപരമായ സ്വാതന്ത്ര്യത്തിനും സുതാര്യതയ്ക്കും എതിരെയാണ് കേന്ദ്രസർക്കാർ എന്ന വാദം ശരിയാണെന്ന് തെളിയുന്നുവെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി കുറ്റപ്പെടുത്തി.News Summary: The Central Government was not ready to answer Dr. John Brittas MP’s question regarding the number, language, year, and titles of films recalled for review by the CBFC in the last five years.The post സിനിമകള്‍ക്ക് പ്രദര്‍ശാനനുമതി നല്‍കുന്നതില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് സ്വീകരിക്കുന്ന നടപടി; ഡോ. ജോൺബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്ര സര്‍ക്കാര്‍ appeared first on Kairali News | Kairali News Live.