പ്രവാസി എന്‍ജിനീയര്‍ക്ക് ശമ്പള കുടിശ്ശികയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കാന്‍ ഉത്തരവ്

Wait 5 sec.

 മനാമ: പ്രവാസി എന്‍ജിനീയര്‍ക്ക് ശമ്പള കുടിശ്ശികയും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളുമായി തൊഴിലുടമ 9,000 ബഹ്റൈന്‍ ദിനാര്‍ നല്‍കണമെന്ന് ലേബര്‍ ഹൈക്കോടതി ഉത്തരവിട്ടു. ജോലി ചെയ്ത അവസാന മാസത്തെ ശമ്പളം, എടുക്കാത്ത അവധിക്ക് പകരമായുള്ള പണം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, തിരികെ പോകാനുള്ള വിമാന ടിക്കറ്റ് നിരക്ക് എന്നിവ ഉള്‍പ്പെടെയാണ് 9,000 ബഹ്റൈന്‍ ദിനാര്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.ഇതിനുപുറമെ, കമ്പനിയില്‍ ജോലി പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ്, ഹര്‍ജിക്കാരന് കേസ് നടത്താനുണ്ടായ നിയമപരമായ ചെലവുകള്‍ എന്നിവയും നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. 2015ല്‍ 1,200 ബഹ്റൈന്‍ ദിനാര്‍ പ്രതിമാസ ശമ്പളത്തിലാണ് പ്രവാസി എന്‍ജിനീയറായി ഈ കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. 2024ല്‍ തൊഴില്‍ കരാര്‍ അവസാനിച്ചെങ്കിലും അവസാന മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ കമ്പനി തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.950 ബഹ്റൈന്‍ ദിനാറാണ് ശമ്പളമെന്നും എല്ലാ ആനുകൂല്യങ്ങളും നല്‍കിയിരുന്നതായും തൊഴിലുടമ കോടതിയില്‍ വാദിച്ചു. എന്നാല്‍, നടത്തിയ അന്വേഷണത്തില്‍ കമ്പനി പറഞ്ഞത് കളവാണെന്ന് തെളിഞ്ഞതോടെ കുടിശ്ശികയടക്കം 9,000 ദിനാര്‍ നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. The post പ്രവാസി എന്‍ജിനീയര്‍ക്ക് ശമ്പള കുടിശ്ശികയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കാന്‍ ഉത്തരവ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.