മനാമ: രണ്ടു ദശാബ്ദക്കാലമായി ഉപേക്ഷിച്ചു പോയ ഭര്‍ത്താവില്‍ നിന്ന് ഭാര്യയ്ക്ക് വിവാഹ മോചനം അനുവദിച്ച് ബഹ്റൈന്‍ ശരീയത് കോടതി. കഴിഞ്ഞ 20 വര്‍ഷമായി ബഹ്റൈനി വനിതയായ ഭാര്യയ്ക്ക് യാതൊരുവിധ പിന്തുണയും ഇയാള്‍ നല്‍കിയിരുന്നില്ല.2004 ല്‍ രാജ്യം വിട്ട ഇയാള്‍ ഇതുവരെ മടങ്ങിയെത്തിയില്ലെന്ന് മാത്രമല്ല ഭാര്യയും പെണ്‍മക്കളുമായി ഒരു തരത്തിലുമുള്ള സമ്പര്‍ക്കവും പുലര്‍ത്തിയിട്ടില്ലെന്നും കോടതി കണ്ടെത്തി. കുടുംബത്തിന് ചെലവിന് കൊടുക്കണമെന്ന മുന്‍ കോടതി ഉത്തരവും ഇയാള്‍ പാലിച്ചിട്ടില്ല.നിയമപരമായി വിവാഹം കഴിച്ച ശേഷമാണ് ഇയാള്‍ രാജ്യം വിട്ടത്. ഭര്‍ത്താവ് ഉപേക്ഷിച്ചത് മുതല്‍ പിതാവിനൊപ്പമാണ് താനും മക്കളും കഴിയുന്നതെന്നും ഹര്‍ജിക്കാരി കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് വനിതക്ക് വിവാഹ മോചനം അനുവദിച്ചത്. ഒരു തരത്തിലുമുള്ള മാറ്റങ്ങളും അനുവദിക്കാതെയുള്ള വിവാഹ മോചനമാണിത്. നിയമപരമായ നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ പുതിയ വിവാഹം കഴിക്കാമെന്നും കോടതി വ്യക്തമാക്കി. The post 20 വര്ഷം മുന്പ് നാടുവിട്ട് ഭര്ത്താവ്; ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് കോടതി appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.