ജിദ്ദയിൽ ജോലി ചെയ്യുന്ന മലപ്പുറം വേങ്ങര സ്വദേശി മരിച്ചു

Wait 5 sec.

റിയാദ്: ജിദ്ദയിൽ അസുഖബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. ജിദ്ദ ഫൈസലിയയിൽ താമസിക്കുന്ന മലപ്പുറം വേങ്ങര, കണ്ണമംഗലം, ബദരിയ്യ നഗർ സ്വദേശി കോയിസ്സൻ ഫൈസൽ (40) ആണ് മരിച്ചത്.അസുഖ ബാധിതനായി കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നടപടി ക്രമങ്ങൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് നേതൃത്വം നൽകും.ഭാര്യ: ഫാത്തിമ, മക്കൾ: മെഹബൂബ് റഹ്‌മാൻ, മുഹ്‌സിന, മുർഷിദ.തിരൂരിൽ ഓട്ടോ കുഴിയിൽ ചാടി; അമ്മയുടെ മടിയിലിരുന്ന കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ് മരിച്ചു