റോയൽ സഊദി  നേവൽ ഫോഴ്‌സ് അംഗ പ്രതിനിധി സംഘം ഗുരുഗ്രാം ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ സന്ദർശിച്ചു

Wait 5 sec.

ന്യൂഡൽഹി/റിയാദ്|റോയൽ സഊദി  നേവൽ ഫോഴ്‌സിൽ നിന്നുള്ള എട്ട് അംഗ പ്രതിനിധി സംഘം ഡൽഹി ഗുരുഗ്രാമിലുള്ള ഇൻഫർമേഷൻ ഫ്യൂഷൻ സെൻ്റർ – ഇന്ത്യൻ ഓഷ്യൻ റീജിയൻ (ഐഎഫ്സി-ഐഒആർ) സെന്റർ സന്ദർശിച്ചു. നിലവിലെ സമുദ്ര സുരക്ഷ,സമുദ്ര വിവരങ്ങൾ പങ്കിടൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, ഇൻഫർമേഷൻ ഫ്യൂഷനിലെ അന്താരാഷ്ട്ര ലെയ്‌സൺ ഓഫീസർമാരുടെ നിർണായക പങ്ക് എന്നിവയെക്കുറിച്ചുള്ള ചർച്ചകളും നടന്നു. സന്ദർശന വേളയിൽ, ഇന്ത്യൻ മഹാസമുദ്ര മേഖലയിലുടനീളമുള്ള സമുദ്ര സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ IFC-ഇൻഫർമേഷൻ ഫ്യൂഷൻ സെന്ററിന്റെ പങ്കിനെയും പ്രവർത്തനത്തെയും കുറിച്ച് റോയൽ സഊദി  നേവൽ ഫോഴ്‌സ് സംഘത്തിന് വിശദീകരിച്ചു.ആഗോള സമുദ്ര താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലും സമുദ്ര ഭീഷണികളെ ചെറുക്കുന്നതിലും കടൽക്കൊള്ള തടയുന്നതിലും ഈ മേഖലയിലെ മയക്കുമരുന്ന് വ്യാപാരം തടയാനും ഫലപ്രദമായ നടപടികൾ എടുക്കാനും ഇന്ത്യൻ മഹാസമുദ്രത്തിൽ വിവരങ്ങൾ പങ്കിടുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ് ഐഎഫ്സി-ഐഒആർ. ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ സമുദ്ര സുരക്ഷ മെച്ചപ്പെടുത്താൻ പ്രാദേശിക കേന്ദ്രമായി ഐഎഫ്സി-ഐഒആർ 2018 ഡിസംബറിലാണ് സ്ഥാപിതമായത്.