നവജാതശിശുക്കളിലെ ന്യൂറോ പ്രശ്നങ്ങൾ; ഈ ലക്ഷണങ്ങൾ പറയും

Wait 5 sec.

നവജാതശിശുക്കളിൽ നാഡി സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. ഇത് അവരുടെ ഭാവിയെ തന്നെ മാറ്റിമറിച്ചേക്കാം. സൂക്ഷ്മ ലക്ഷണങ്ങൾ മുതൽ പ്രകടമായ ലക്ഷണങ്ങൾ വരെ നമുക്ക് കണ്ടെത്താവുന്നതാണ്. ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്താൻ ഉള്ള ചില ലക്ഷണങ്ങൾ നോക്കാം.പേശികളുടെ വലിപ്പംഅയഞ്ഞ കൈകാലുകൾ അല്ലെങ്കിൽ ദൃഢമായ പേശികൾ ന്യൂറോ സംബന്ധമായ ലക്ഷണങ്ങൾ കാണിക്കാം.അസാധാരണ ചലനങ്ങൾഅനിയന്ത്രിതമായ ചലനം, വിറയൽ അല്ലെങ്കിൽ കണ്ണുകൾ ഉരുട്ടുന്നത് എന്നിവ അപസ്മാരത്തിന്റെ ലക്ഷണങ്ങൾ ആയിരിക്കാം.ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്പാൽ കുടിക്കുന്നത് അടക്കം പ്രശ്നങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ഇതും നാഡീ പ്രശ്നങ്ങളുടെ ലക്ഷണം ആയിരിക്കാം.പ്രതികരണശേഷിയില്ലായ്മരണ്ടുമൂന്നു മാസത്തിനപ്പുറം ഞെട്ടൽ, ശ്രദ്ധിക്കൽ തുടങ്ങിയ പ്രതികരണശേഷി ഇല്ലാതാകുന്നത് ന്യൂറോ പ്രശ്നങ്ങളുടെ ലക്ഷണമായി കണക്കാക്കാം.ഐ കോൺടാക്ട് ഇല്ലായ്മരണ്ടുമൂന്നു മാസം കഴിയുമ്പോൾ കുഞ്ഞുങ്ങൾ മുഖങ്ങളും വസ്തുക്കളും ട്രാക്ക് ചെയ്യാൻ തുടങ്ങുന്നു. ഇങ്ങനെ ചെയ്യുന്നില്ലെങ്കിൽ അത് നാഡീ പ്രശ്നങ്ങളുടെ ഒരു ലക്ഷണമായി കണക്കാക്കാം.സ്വാഭാവിക കാര്യങ്ങളിലുള്ള വൈകൽവൈകി ഇരിക്കുക, ഇഴയുക അല്ലെങ്കിൽ സംസാരിക്കാൻ തുടങ്ങുക എന്നിവയെല്ലാം നാഡീ വികസന പ്രശ്നങ്ങളെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.എപ്പോഴും കരച്ചിൽശാരീരിക കാരണങ്ങൾ ഇല്ലാതെയുള്ള അസഹ്യമായ കരച്ചിൽ നാഡീ സംബന്ധമായ ഇന്ദ്രിയ സംബന്ധമായ കാരണങ്ങളാൽ ആകാം. കുഞ്ഞുങ്ങളിൽ ആദ്യഘട്ടത്തിൽ തന്നെ ഈ പ്രശ്നങ്ങൾ മനസ്സിലാക്കി ഒരു ഡോക്ടറുടെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.