വടകരയില്‍നിന്നു കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍

Wait 5 sec.

കോഴിക്കോട് | വടകരയില്‍നിന്നു കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആദിഷ് കൃഷ്ണയുടെ മൃതദേഹമാണ് ചാനിയം കടവ് പുഴയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍നടപടികള്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.