ചെറുമത്തി പീര ഇഷ്ടമാണോ? ഇതുപോലെ ഒന്ന് ട്രൈ ചെയ്യൂ

Wait 5 sec.

മീൻ പീര എല്ലാവർക്കും ഇഷ്ടമാണ്. ഒരോ സ്ഥലത്ത് ഓരോ പോലെയാണ് മീൻ പീര ഉണ്ടാകുക. നല്ല രുചിയോടെ ചെറു മത്തി വെച്ച് മീൻ പീര ഉണ്ടാക്കാൻ കഴിയും. എങ്ങനെ ചെറിയ മത്തി ഉപയോഗിച്ച് മീൻ പീര ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യ സാധനങ്ങൾ:ചെറിയ മത്തി (ചാള) – 1 കിലോ (വൃത്തിയാക്കിയത്)ചെറിയ ഉള്ളി – 1 കപ്പ് (ചതച്ചത്)ഇഞ്ചി – 2 ടേബിൾസ്പൂൺ (ചതച്ചത്)പച്ചമുളക് – 4-5 എണ്ണം (ചതച്ചത്)തേങ്ങ – 1 കപ്പ് (ചിരകിയത്)കുടംപുളി – 2-3 കഷ്ണം (കുതിർത്തത്)മഞ്ഞൾപ്പൊടി – 1 ടീസ്പൂൺമുളകുപൊടി – 1 ടീസ്പൂൺകറിവേപ്പില – 2 തണ്ട്വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺഉപ്പ് – ആവശ്യത്തിന്വെള്ളം – ആവശ്യത്തിന്Also read: പഴം കൊണ്ട് കട്​ലറ്റ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ഒന്ന് ട്രൈ ചെയ്യൂ; ഇത് നിങ്ങൾക്കിഷ്ടപ്പെടുംഉണ്ടാക്കുന്ന വിധം:ആദ്യം തന്നെ മീൻ കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വൃത്തിയാക്കുക. ശേഷം ഒരു മൺചട്ടിയിൽ മീൻ, തേങ്ങ, ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, കുടംപുളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക.ശേഷം യോജിപ്പിച്ച് വെച്ചതിലേക്ക് ആവശ്യത്തിന് വെള്ളവും ചേർത്ത് വെളിച്ചെണ്ണ ഒഴിച്ച് മൂടി വെച്ച് വേവിക്കുക. തിളച്ചു കഴിഞ്ഞാൽ തീ കുറച്ച് വെച്ച് വേവിച്ചെടുക്കുക. ഇടക്ക് ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. വെള്ളം വറ്റി കുറുകി വരുമ്പോൾ തീ ഓഫ് ചെയ്യുക. ചൂടോടെ ചോറിനൊപ്പം വിളമ്പാം.The post ചെറുമത്തി പീര ഇഷ്ടമാണോ? ഇതുപോലെ ഒന്ന് ട്രൈ ചെയ്യൂ appeared first on Kairali News | Kairali News Live.