പത്തനംതിട്ട കവിയൂരിൽ നിന്നും ‘കടൽ കടക്കാൻ’ ഒരുങ്ങുകയാണ് ഒരു ആഡംബര നൗക. കവിയൂർ സ്വദേശിയായ ശശികുമാർ നിർമ്മിച്ച ആഡംബര നൗകയയുടെ ചെറു മോഡലാണ് അമേരിക്കയിലേക്ക് യാത്രയാകാൻ ഒരുങ്ങുന്നത്. യഥാർത്ഥ നൗകയെ വെല്ലും തരത്തിൽ സ്രാങ്ക് റൂമും, യാത്രക്കാർക്കുള്ള വിശാലമായ ഹാളും, ഇരിപ്പിടങ്ങളും, പടിക്കെട്ടുകളും, മേൽത്തട്ടും, ലൈറ്റിംഗ് സംവിധാനങ്ങളും എല്ലാം തന്നെ ഇതിൽ ഒരുക്കിയിട്ടുണ്ട്. അക്രലിക് ഷീറ്റാണ് ജനാലകളുടെ ചില്ലകൾക്കായി ഉപയോഗിച്ചത്. ALSO READ; മിഷന്‍ 1000 പദ്ധതി: മാക്സ് സുപ്രീം ടെക്സ്റ്റൈല്‍സ് ലിമിറ്റഡിന്‍റെ രണ്ടാമത്തെ യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി രാജീവ്അടിത്തട്ട് ഫൈബർ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ ഇത് വെള്ളത്തിൽ ഇറക്കാനും സാധിക്കുമെന്ന് ശശികുമാർ പറയുന്നു. ബേപ്പൂരിൽ പോയി ഉരു നിർമ്മാണത്തെ പറ്റി ശശികുമാർ പഠിക്കുകയും ചെയ്തിരുന്നു. പള്ളിയോടങ്ങളുടെയും വള്ളങ്ങളുടെയും ചെറു മോഡലുകൾ ശശികുമാർ നിർമിച്ചത് വലിയ കയ്യടി നേടിയിരുന്നു. അമേരിക്കയിലുള്ള സുഹൃത്തിനാണ് ഏറ്റവും പുതിയ ആഡംബര നൗകയുടെ ചെറു മോഡൽ സമ്മാനിക്കുന്നത്.Keyword: luxury boat model and other handicrafts made by Kaviyoor SasikumarThe post അമേരിക്കയിലേക്ക് ‘പറക്കാനൊരുങ്ങി’ ഒരു ആഡംബര നൗക; ഒറിജിനലിനെ വെല്ലുന്ന മോഡൽ നിർമിച്ച് ശ്രദ്ധേയനായി പത്തനംതിട്ടക്കാരൻ appeared first on Kairali News | Kairali News Live.