ഭരിച്ചു മുടിച്ചു: കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിന് റിസർവ് ബാങ്കിന്റെ കടുത്ത നിയന്ത്രണങ്ങൾ

Wait 5 sec.

തൃശൂർ: കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിന് കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി റിസർവ് ബാങ്ക്. കോൺ​ഗ്രസ് ഭരിക്കുന്ന ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്കിന് എതിരെയാണ് റിസർവ് ബാങ്കിന്റെ നടപടി.വായ്പ നൽകുന്നതിന് വിലക്കുണ്ട്. കൂടാതെ പണം കടം വാങ്ങുകയോ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ ചെയ്യരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ബാങ്കിൻറെ ആസ്തികൾ കൈമാറ്റം ചെയ്യാനും വിൽക്കാനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇവ കൂടാതെ ഒരാൾക്ക് പരമാവധി 10,000 രൂപ മാത്രമേ പിൻവലിക്കാവൂ എന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.Also Read: ഏകാധിപതിയെ പോലെ പെരുമാറുന്നു; യൂത്ത് കോൺ​ഗ്രസ് ഇടുക്കി നേതൃസം​ഗമത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞുവെച്ചുആറുമാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ആർ ബി ഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതാണ് കടുത്ത നിയന്ത്രണങ്ങൾ ബാങ്കിന് മുകളിൽ ഏർപ്പെടുത്താൻ കാരണം. കെ പി സി സി മുൻ ജനറൽ സെക്രട്ടറിയായ കോൺഗ്രസ് നേതാവ് എം പി ജാക്സൺ ആണ് ബാങ്ക് പ്രസിഡന്റ്.News Summary: Reserve Bank has imposed strict restrictions on a Congress-controlled cooperative bank. The action by the Reserve Bank is against the Irinjalakuda Town Cooperative BankThe post ഭരിച്ചു മുടിച്ചു: കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിന് റിസർവ് ബാങ്കിന്റെ കടുത്ത നിയന്ത്രണങ്ങൾ appeared first on Kairali News | Kairali News Live.