കന്യാസ്ത്രീകളുടെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടത് എം പിമാർ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചു. ഉച്ചയ്ക്കുശേഷമായിരിക്കും കൂടിക്കാഴ്ച ഉണ്ടാവുക.Also read:ശരീരത്തിൽ കുത്തിവയ്‌പ് നടത്തിയ പാടുകൾ; ദമ്പതികൾ വയലിൽ മരിച്ച നിലയിൽ; സംഭവം യു പിയിൽഅതിനിടെ, ഛത്തീസ്ഗഡിൽ കന്യാസത്രീകൾ അറസ്റ്റിലായ സംഭവം. മോചനത്തിനായി ഹൈക്കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ നൽകിയേക്കും. ആദിവാസി പെൺകുട്ടികളെ മതപരിവർത്തനെ ചെയ്തു എന്ന ഗുരുതര കുറ്റകൃത്യം കൂടി ഇപ്പോൾ എഫ് ഐ ആറിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. നിലവിലെ അഭിഭാഷകൻ രാജ്കുമാർ തിവാരിയെ മാറ്റി കുറച്ചു കൂടി മുതിർന്ന അഭിഭാഷകനെ നിയമിക്കും.എൻ ഐ എ ആക്ട് കൂടി ഉൾപ്പെടുത്തിയത് കൊണ്ടാണ് ഇന്നലെ സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കാതെ ഇരുന്നത്. ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരം ഇല്ലെന്നായിരുന്നു സെഷൻസ് കോടതി അറിയിച്ചത്. ഹൈക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.കന്യാസ്ത്രീമാരുടെ ജുഡീഷ്യൽ കസ്റ്റഡി അനധികൃതമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ ഹർജി ഫയൽ ചെയ്തു. എൻ ഐ എ കോടതി പരിഗണനയിൽ വരുന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയുടെ ജുഡീഷ്യൽ കസ്റ്റഡി നിയമപരമല്ലെന്ന് വാദം. ഹർജിയിൽ ഇന്ന് മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞേക്കും.The post കന്യാസ്ത്രീകളുടെ അറസ്റ്റ്; ഇടത് എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും appeared first on Kairali News | Kairali News Live.