പൂനെയിൽ അനധികൃത കുടിയേറ്റം ആരോപിച്ച് കാർഗിൽ യുദ്ധഭടന്‍റെ കുടുംബ വീട്ടിൽ കയറി പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട് സംഘപരിവാർ ഗുണ്ടകൾ. പൊലീസുകാരുടെ നേതൃത്വത്തിലാണ് മുസ്ലിം കുടുംബത്തിന്‍റെ വീട്ടിൽ എത്തിയ 40 അംഗ സംഘപരിവാർ സംഘം പൗരത്വ വിചാരണ നടത്തിയത്. ചന്ദന്‍ നഗര്‍ ഏരിയയില്‍ ഈ മാസം 26 ന് അര്‍ധരാത്രിയാണ് സംഭവം നടന്നത്. ചോദ്യം ചെയ്യലിന് ശേഷം മണിക്കൂറുകളോളം പൊലീസ് സ്റ്റേഷനിൽ തടഞ്ഞു വക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ പുറത്തറിയിക്കരുത് എന്ന് ഭീഷണിപ്പെടുത്തി പറഞ്ഞു വിടുകയായിരുന്നു. സംഘപരിവാർ സംഘത്തിനെതിരായി നൽകിയ പരാതിയിൽ ആദ്യം കേസ് എടുക്കാൻ തയാറായില്ലെന്നും കുടുംബം പറയുന്നു.ALSO READ; ശരീരത്തിൽ കുത്തിവയ്പ് നടത്തിയ പാടുകൾ; ദമ്പതികൾ വയലിൽ മരിച്ച നിലയിൽ; സംഭവം യു പിയിൽ1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പൊരുതിയ ഇന്ത്യന്‍ ആര്‍മിയുടെ 269 എഞ്ചിനീയര്‍ റെജിമെന്റില്‍ അംഗമായിരുന്ന നായിക് ഹവില്‍ദാറായ ഹക്കിമുദ്ദീന്‍ ഷെയ്ഖിന്റെ സഹോദരന്‍ ഇര്‍ഷാദ് ഷെയ്ഖും കുടുംബവുമാണ് സംഘപരിവാർ ഗുണ്ടകളുടെ ചോദ്യം ചെയ്യലിന് ഇരയായത്. കുടുംബം ബംഗ്ലാദേശി പൗരന്മാരാണെന്ന് ആരോപിച്ച് ഇവർ സ്ത്രീകളെയും കുട്ടികളെയും അടക്കം ഭയപ്പെടുത്തിയതായും ഇർഷാദ് ഷെയ്ഖ് പറയുന്നു. ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ കുടുംബത്തോട് സംഘം ആവശ്യപ്പെട്ടു. ആധാർ കാർഡുകൾ കാണിച്ചപ്പോൾ രേഖകൾ വ്യാജമാണെന്ന് ആയിരുന്നു അവർ പറഞ്ഞതെന്ന് ഇർഷാദ് പറഞ്ഞു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പുലർച്ചെ വരെ നിർത്തി. ആധാർ കാർഡുകൾ പിറ്റേന്ന് വന്ന് വാങ്ങാനും പറഞ്ഞു. പിറ്റേന്ന് സ്റ്റേഷനിൽ ചെന്നപ്പോൾ സംഭവം ഒരു പ്രശ്നമാക്കരുതെന്നും പരാതി നൽകരുതെന്നും ആവശ്യപ്പെട്ടെന്നും ഇർഷാദ് പറഞ്ഞു. ALSO READ; പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്; കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് വീണ്ടും ഛത്തീസ്ഗഡ് മുഖ്യമന്ത്രിഅതേസമയം സംഭവത്തെ ന്യായീകരിച്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രംഗത്തെത്തി. പുനെയിൽ താമസിക്കുന്ന അനധികൃത ബംഗ്ലാദേശി പൗരന്മാർക്കെതിരെ നടപടി എടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായ പൊലീസ് പരിശോധന മാത്രമാണ് നടന്നതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ ജയ് ശ്രീറാം വിളികളോടെ ആൾക്കൂട്ടം വീടിന് മുന്നിൽ തടിച്ചു കൂടി നിൽക്കുന്നത് വ്യക്തമായി കാണാം. സംഭവത്തില്‍ സൈനികനായ ഹക്കിമുദ്ദീന്‍ ഷെയ്ഖ് കടുത്ത അതൃപ്തി അറിയിച്ചു. ’16 വര്‍ഷം ഞാന്‍ ഈ രാജ്യത്തെ സേവിച്ചയാളാണ്. എന്റെ കുടുംബം ഇന്ത്യന്‍ പൗരന്മാരാണ്. അവരോടാണ് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെടുന്നത്’ എന്നും അദ്ദേഹം പറഞ്ഞു. സംഭവം വൻവിവാദമായതോടെ കുടുംബത്തെ പൂനെ സിറ്റി പൊലീസ് കമ്മീഷണര്‍ അമിതേഷ് കുമാര്‍ സന്ദർശിച്ചു.The post മഹാരാഷ്ട്രയിൽ കാർഗിൽ യുദ്ധഭടന്റെ കുടുംബ വീട്ടിൽ കയറി പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട് സംഘപരിവാർ ഗുണ്ടകൾ appeared first on Kairali News | Kairali News Live.