കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ എസ് അനിൽ കുമാറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. കേരള സര്‍വകലാശാലയിലെ രജിസ്ട്രാര്‍ ചുമതല സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ. സര്‍വകലാശായും വൈസ് ചാന്‍സലറും തിങ്കളാഴ്ച മറുപടി നല്‍കണം. സര്‍വകലാശാലയില്‍ പൂച്ചയും എലിയും കളിയെന്ന് ഹൈക്കോടതി വിമർശിച്ചു.Also read: അമേരിക്കയിലേക്ക് ‘പറക്കാനൊരുങ്ങി’ ഒരു ആഡംബര നൗക; ഒറിജിനലിനെ വെല്ലുന്ന മോഡൽ നിർമിച്ച് ശ്രദ്ധേയനായി പത്തനംതിട്ടക്കാരൻഅതിനിടെ, കേരള സർ‍വകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരെയുള്ള പ്രതികാര നടപടികൾ കടുപ്പിച്ച് വി.സി. മോഹനൻ കുന്നുമ്മൽ. അനി‍ൽ‍കുമാറിന്റെ ശമ്പളം തടയണമെന്ന കർശന നിർദേശം ഫൈനാൻസ് ഓഫീസർക്ക് നൽകി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി അനിൽകുമാറിന് ശമ്പളം അനുവദിച്ചാൽ നടപടി സ്വീകരിക്കുമെന്നാണ് താക്കീത്.കേരള സർവകലാശാലയിലെ പ്രതിസന്ധി പരിഹരിക്കരുന്നതിനായുളള സർക്കാർ ഇടപെടലിനെ മുഖവിലയ്ക്കെടുക്കാത്ത നടപടിയുമായാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ മുന്നോട്ട് പോകുന്നത്. സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരായ പ്രതികാര നടപടി വി സി തുടരുകയാണ്.The post ഡോ. കെ എസ് അനിൽ കുമാറിന്റെ ഹര്ജിയില് ഹൈക്കോടതി വിശദീകരണം തേടി appeared first on Kairali News | Kairali News Live.