ചെമ്മണ്ണൂരിൽ സിപിഐ എം – ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം

Wait 5 sec.

കുന്നംകുളം ചെമ്മണ്ണൂരിൽ സിപിഐ എം – ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ ബിജെപി ആക്രമണം. സംഘശക്തി ക്ലബ്ബിന് മുന്നിൽ വെച്ചാണ് 20ഓളം ബിജെപി – ആർഎസ്എസ് പ്രവർത്തകർ നാല് സിപിഐ എം – ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ട് ഏട്ട് മണിയോടെയാണ് സംഭവം.ആക്രമണത്തിൽ പരിക്കേറ്റ പണിക്കശേരി വീട്ടിൽ റാബിൻ (33), മാടത്തിങ്കൽ വീട്ടിൽ പ്രണവ് (26), പണിക്കശേരി പറമ്പിൽ അർജുൻ 22, പുതുവീട്ടിൽ ആരിഫ് (22) എന്നിവരെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു. കുന്നംകുളം നഗരസഭയുടെ പുത്തൻകുളത്തിൽ കുളിച്ച് മടങ്ങുന്നതിനിടെയാണ് ഇവരെ ആക്രമിച്ചത്. പ്രദേശത്തെ ആർഎസ്എസ് ക്രിമിനലായ ദേവദത്ത്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പേർ ചേർന്നാണ് ആക്രമിച്ചത്.ALSO READ: ആർഎസ്എസ് ജ്ഞാനസഭയിൽ പങ്കെടുത്ത വിസിമാർ തൽസ്ഥാനത്ത് തുടരാൻ യോഗ്യരല്ല: രാജിവച്ച് പുറത്ത് പോകണമെന്ന് എസ് എഫ് ഐപൂരത്തിനിടയിൽ സിപിഐ എം പ്രവർത്തകനെ കൊല്ലാ ശ്രമിച്ച കേസിൽ പ്രതിയാണ് ദേവദത്ത്. സംഭവത്തിൽ കുന്നംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ENGLISH SUMMARY: BJP attacks CPI-M and DYFI activists in Chemmanur, Kunnamkulam. Around 20 BJP and RSS activists attacked four CPI-M and DYFI activists in front of the Sangha Shakti Club. The incident took place around 8 pm on Sunday.The post ചെമ്മണ്ണൂരിൽ സിപിഐ എം – ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ബിജെപി ആക്രമണം appeared first on Kairali News | Kairali News Live.