ഇന്ത്യയില്‍ ബിജെപി അധികാരത്തില്‍ എത്തിയത് മുതല്‍ തുടങ്ങിയതാണ് ന്യൂനപക്ഷങ്ങളോടും ദളിതരോടുമുള്ള അതിക്രമങ്ങള്‍; മന്ത്രി വീണാ ജോര്‍ജ്

Wait 5 sec.

ഇന്ത്യയില്‍ ബിജെപി അധികാരത്തില്‍ എത്തിയത് മുതല്‍ തുടങ്ങിയതാണ് ന്യൂനപക്ഷങ്ങളോടും ദളിതരോടും ഉള്ള അതിക്രമങ്ങളെന്ന് മന്ത്രി വീണാ ജോര്‍ജ്. കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.മനുഷ്യക്കടത്തു നടത്തിയെന്ന് ബിജെപി വനിതാ നേതാവ് അക്രോശിക്കുന്നു എന്നാല്‍ ബിജെപി മുഖ്യമന്ത്രി ഉള്‍പ്പെടെ ക്രൈസ്തവ സഭകളുടെ സ്‌കൂളില്‍ പഠിച്ചവരാണ്.ഈ സമൂഹത്തിലെ മനുഷ്യരെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തിയ കന്യാസ്ത്രീകളാണ് ജയിലില്‍ അടിക്കപ്പെട്ടത്.രാജ്യത്ത് ദളിതരോടും ന്യൂനപക്ഷങ്ങളോടും നടത്തുന്ന അതിക്രമങ്ങളുടെ കണക്കെടുത്താല്‍ ഞെട്ടിക്കുന്നതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.Also read- കന്യാസ്ത്രീകളുടെ അറസ്റ്റ്: ന്യൂനപക്ഷങ്ങൾക്കെതിരെ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ആസൂത്രിത വേട്ടയെന്ന് മന്ത്രി സജി ചെറിയാൻഇന്ത്യ എന്റെയും നിങ്ങളുടെയും രാജ്യമാണ്.എനിക്കും നിങ്ങള്‍ക്കും ഒരേ അവകാശമാണ്.മതം,ജാതി ,വര്‍ഗം, വര്‍ണം,സമുദായം, നമ്മെ വേര്‍തിരിക്കാന്‍ പാടില്ല.വര്‍ഗീയമായി രാജ്യത്തെ വിഭജിക്കാന്‍ കാത്തിരിക്കുകയാണ് ആര്‍എസ്എസ്.ഇന്ത്യയുടെ ഭരണഘടനയെ ഇല്ലായ്മ ചെയ്യുന്ന , വര്‍ഗീയത ഉണ്ടാക്കുന്ന ശക്തികള്‍ക്കെതിരെ ശക്തമായിട്ടുള്ള നിലപാടെടുത്ത് മുന്നോട്ടു പോകണമെന്നും മന്ത്രി പറഞ്ഞു.content highlight; veena george says Atrocities against minorities and Dalits have been going on in India since the BJP came to power The post ഇന്ത്യയില്‍ ബിജെപി അധികാരത്തില്‍ എത്തിയത് മുതല്‍ തുടങ്ങിയതാണ് ന്യൂനപക്ഷങ്ങളോടും ദളിതരോടുമുള്ള അതിക്രമങ്ങള്‍; മന്ത്രി വീണാ ജോര്‍ജ് appeared first on Kairali News | Kairali News Live.