ഗര്‍ത്തത്തില്‍വീണ യുവതിയെ രക്ഷിച്ചു; ആറംഗ ഇന്ത്യന്‍ തൊഴിലാളികളെ വിരുന്നിന് ക്ഷണിച്ച് സിംഗപ്പൂര്‍ പ്രസിഡന്റ്

Wait 5 sec.

റോഡിലെ വലിയ ഗര്‍ത്തത്തിനുള്ളിലേക്ക് വീണ കാറിനുള്ളില്‍ നിന്നും യുവതിയെ രക്ഷിച്ച ഇന്ത്യന്‍ തൊഴിലാളികളെ അഭിനന്ദിക്കുകയും വിരുന്നു സല്‍ക്കാരത്തിന് ക്ഷണിച്ചും സിങ്കപ്പൂര്‍ പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്‌നം.കഴിഞ്ഞ ശനിയാഴ്ചയാണ്തന്‍ജോങ് കാറ്റോങ് റോഡ് സൗത്തിലെ റോഡില്‍ അപകടമുണ്ടായത്.മൂന്ന് മലിനജല ലൈനുകളെ ബന്ധിപ്പിക്കുന്നതിനായി 16 മീറ്റര്‍ ആഴത്തിലുള്ള ഒരു ഷാഫ്റ്റിന്റെ നിര്‍മ്മാണം നടക്കുന്നിടത്ത് ഷാഫ്റ്റിലെ ഒരു കോണ്‍ക്രീറ്റ് ഭാഗം തകര്‍ന്നു വീണാണ് അപകടമുണ്ടായത്.ഇതോടെ തൊട്ടടുത്ത റോഡില്‍ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ഈ ഗര്‍ത്തത്തിലേക്കാണ് യുവതി സഞ്ചരിച്ച കാര്‍ വീണത്.അപകടം നടന്നയുടനെ സൈറ്റ് ഫോര്‍മാന്‍ പിച്ചൈ ഉദൈയപ്പന്‍ സുബ്ബയ്യയുടെ നേതൃത്വത്തിലൂള്ള ആറംഗ സംഘമാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.സ്വന്തം ജീവന്‍ പണയംവെച്ച് മറ്റൊരു ജീവന്‍ രക്ഷിച്ച നല്ല മനസിന് ഉടമകളായ തൊഴിലാളികളെ അഭിനന്ദിച്ച പ്രധാനമന്ത്രി തന്റെ ഒദ്യോഗിക വസതിയായ ഇസ്താന ഓപ്പണ്‍ ഹൗസില്‍ നടക്കുന്ന വിരുന്നിലേക്ക് മറ്റ് അതിഥികള്‍ക്കൊപ്പം ഈ ഇന്ത്യന്‍ തൊഴിലാളികളെയും ക്ഷണിച്ചതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.Also read- കാനഡയിൽ വിമാനാപകടത്തിൽ മലയാളി പൈലറ്റ് മരിച്ചുഓഗസ്റ്റ് മൂന്നിനാണ് വിരുന്ന്. അഭിനന്ദനങ്ങള്‍! ഫോര്‍മാന്‍ പിച്ചൈ ഉദൈയപ്പന്‍ സുബ്ബയ്യയുടെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികള്‍ സധൈര്യം പ്രവര്‍ത്തിച്ചു, അവര്‍ക്ക് നന്ദിയെന്നും പ്രധാനമന്ത്രി ഫേയ്‌സ്ബുക്കില്‍ നേരത്തെ കുറിച്ചിരുന്നു.സിങ്കപ്പൂരിലെ അതിഥി തൊഴിലാളികളെ പരിപാലിക്കുന്ന ഇറ്റ്സ് റെയിനിംഗ് റെയിന്‍കോട്ട്സ് എന്ന ചാരിറ്റി പുറത്തുവിട്ട വിവരം അനുസരിച്ച് ഈ തൊഴിലാളികള്‍കള്‍ക്ക് 72,241 സിങ്കപ്പൂര്‍ ഡോളര്‍ സംഭാവനയായി ലഭിച്ചതായും റിപോര്‍ട്ടുണ്ട്.The post ഗര്‍ത്തത്തില്‍വീണ യുവതിയെ രക്ഷിച്ചു; ആറംഗ ഇന്ത്യന്‍ തൊഴിലാളികളെ വിരുന്നിന് ക്ഷണിച്ച് സിംഗപ്പൂര്‍ പ്രസിഡന്റ് appeared first on Kairali News | Kairali News Live.