കേരളത്തില്‍ നിന്നുള്ള നീറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതിലെ പിഴവ്; ജെപി നദ്ദയ്ക്ക് കത്തയച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

Wait 5 sec.

കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീറ്റ് പിജി 2025 പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി ജെപി നദ്ദയ്ക്ക് കത്തയച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കേരളത്തില്‍ സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആന്ധ്രപ്രദേശ് തെലങ്കാന ഉള്‍പ്പെടെയുള്ള വിദൂര സംസ്ഥാനങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചത് ഏകപക്ഷീയവും അന്യായവുമാണെന്ന് എം പി കത്തില്‍ ചൂണ്ടി കാണിച്ചു.കഴിഞ്ഞവര്‍ഷവും സമാനമായ പരാതികള്‍ ലഭിച്ചിട്ടുണ്ട്.വിഷയത്തില്‍ എത്രയുംപ്പെട്ടന്ന് കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാവണമെന്ന് എംപി കത്തില്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ തന്നെ പരീക്ഷാ കേന്ദ്രങ്ങള്‍ പുനര്‍ ക്രമീകരിക്കുന്നത് ഉറപ്പാക്കണമെന്നും എംപി കത്തില്‍ ആവശ്യപ്പെട്ടു.Also read- എ ഐ ആർ ടി ഡബ്ല്യു എഫ് അഖിലേന്ത്യാ സമ്മേളനം സമാപിച്ചു; ജിബന്‍ സാഹ ജനറല്‍ സെക്രട്ടറി, ആര്‍ കരുമാലയൻ പ്രസിഡന്‍റ്സമാനമായ രീതിയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും നീതി ഉറപ്പാക്കണമെന്നും എം പിയുടെ കത്തില്‍ പറയുന്നു.content highlight: in unjust allotting exam centers to NEET candidates from Kerala Dr John Brittas MP writes to JP NaddaThe post കേരളത്തില്‍ നിന്നുള്ള നീറ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതിലെ പിഴവ്; ജെപി നദ്ദയ്ക്ക് കത്തയച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.