19 വയസ്സുകാരൻ ജോറേൽ ഹാറ്റോ ഇനി ചെൽസിയുടെ നീലക്കുപ്പായമണിയും. അയാക്സിൽ നിന്നാണ് ഡച്ച് പ്രതിരോധ താരത്തെ ക്ലബ് ലോകകപ്പ് ചാമ്പ്യന്മാർ സ്വന്തമാക്കിയത്. 40 ദശലക്ഷത്തിലധികം യൂറോയുടെ കരാർ ഏഴു വർഷത്തേക്കാണ് എന്നാണ് റിപ്പോർട്ടുകൾ. പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റായ ഫബ്രിസിയോ റൊമാനോയാണ് എക്സിലൂടെ താരത്തിന്റെ മാറ്റം പുറത്തു വിട്ടത്.2024-25 സീസണിൽ ക്ലബിനും രാജ്യത്തിനുമായി മിന്നും പ്രകടനം കാഴ്ചവെച്ച സ്പാനിഷ് താരം കുക്കുറെയക്ക് ബാക്ക് അപ്പ് ആയാണ് ചെൽസി ഹാറ്റോയെ കണക്കിലെടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 19 വയസ്സിനകം തന്നെ അയാക്സിനായി നൂറിലധികം മത്സരങ്ങളിൽ പന്തുതട്ടിയ താരം പ്രതിരോധത്തിൽ സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും കളിച്ച് പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. അയാക്സിന്റെ സൂപ്പർവൈസറി ബോർഡിന്റെ അംഗീകാരം ലഭിച്ച ശേഷം താരം വൈദ്യ പരിശോധനയ്ക്കായി ലണ്ടണിലേക്ക് യാത്ര തിരിക്കും.ALSO READ – അണ്ടർ 19 ഇന്ത്യ ആസ്ട്രേലിയൻ പര്യടനം: ടീമിൽ ഇടം നേടി വൈഭവ് സൂര്യവംശിലെവി കോൾവിൽ, മാർക്ക് കുക്കുറയ, ബെനോയിറ്റ് ബാഡിയാഷിൽ, വെസ്ലി ഫോഫാന, മാലോ ഗസ്റ്റോ, ട്രെവർ ചെലോബ എന്നിവരടങ്ങുന്ന പ്രതിരോധ നിരയ്ക്ക് ഹാറ്റോ കരുത്ത് പകരും.The post ജോറേൽ ഹാറ്റോ ഇനി ചെൽസിയിൽ: ഒപ്പുവെച്ചത് 40 ദശലക്ഷത്തിലധികം യൂറോയുടെ കരാർ appeared first on Kairali News | Kairali News Live.