‘മിദാദ്’; ലോഗോ പ്രകാശനം ചെയ്തു

Wait 5 sec.

മനാമ: അല്‍ മന്നാഇ കമ്മ്യൂണിറ്റീസ് അവേര്‍നെസ്സ് സെന്റര്‍ മലയാള വിഭാഗം നടത്തിവരുന്ന പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുതായി ആരംഭിച്ച ‘മിദാദ്’ വെബ് സൈറ്റിന്റെ ലോഗോ പ്രകാശനം സെന്റര്‍ ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. സഅദുല്ല അല്‍ മുഹമ്മദി നിര്‍വ്വഹിച്ചു.പ്രവര്‍ത്തകരുടെ സാഹിത്യപരമായ കഴിവുകളെ പരിപോഷിപ്പിക്കാനും അത് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ എത്രമാത്രം സഹായകരമാക്കുവാനും സാധിക്കുമെന്നതിനെ ഈ ഒരു സംരംഭം ഏറെ സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. സെന്റര്‍ പ്രസിഡന്റ് ടിപി അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാദിഖ് ബിന്‍ യഹ്യ സ്വാഗതം പറഞ്ഞു.വസീം അഹ്‌മദ് അല്‍ ഹികമി, സജ്ജാദ് ബിന്‍ അബ്ദു റസാഖ്, ഹംസ റോയല്‍, ബിനു ഇസ്മായില്‍, കോയ ബേപ്പൂര്‍, അബ്ദുല്‍ ഗഫൂര്‍ ഉമ്മുല്‍ഹസ്സം എന്നിവര്‍ സന്നിഹിതരായിരുന്നു. ഷാഹിദ് യൂസഫ് നന്ദി പറഞ്ഞു The post ‘മിദാദ്’; ലോഗോ പ്രകാശനം ചെയ്തു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.