അണ്ടർ 19 ഇന്ത്യ ആസ്ട്രേലിയൻ പര്യടനം: ടീമിൽ ഇടം നേടി വൈഭവ് സൂര്യവംശി

Wait 5 sec.

ഇന്ത്യയുടെ അണ്ടർ 19 ആസ്ട്രേലിയൻ പര്യടനത്തിൽ ടീമിൽ ഇടം നേടി 14 വയസ്സുകാരൻ വൈഭവ് സൂര്യവംശി. ഇന്ത്യൻ സഖ്യത്തെ ആയുഷ് മാത്രെ നയിക്കും. ഇം​ഗ്ലണ്ടിൽ നടന്ന പരമ്പരയിൽ വൈഭവ് സൂര്യവംശിയും മാത്രെയും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. വിക്കറ്റ് കീപ്പറായി അഭിഗ്യാൻ കുണ്ടുവും ഓൾറൗണ്ടർ ആർ എസ് അംബരീഷ് എന്നിവരും ടീമിലുണ്ട്. സെപ്റ്റംബർ 21 നാണ് പര്യടനം ആരംഭിക്കുന്നത്. പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും മൾട്ടി ഡേ മത്സരങ്ങളും നടക്കും. നോർത്ത്സിൽ ആരംഭിക്കുന്ന മത്സരം മക്കായിയിൽ അവസാനിക്കും.2024-ൽ ചെന്നൈയിൽ നടന്ന യൂത്ത് ടെസ്റ്റിൽ 58 പന്തിൽ വൈഭവ് സൂര്യവംശി സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റ് മത്സരങ്ങളിൽ മാത്രെ 340 റൺസും നേടിയിരുന്നു. രണ്ട് സെ‍ഞ്ചറുകളിലും യൂത്ത് ടെസ്റ്റിന്റെ ചരിത്രത്തിൽ വേ​ഗതയേറിയ സെഞ്ചുറി എന്ന നേട്ടവും മാത്രെ സ്വന്തമാക്കിയിട്ടുണ്ട്.ALSO READ – പാകിസ്ഥാനൊപ്പം കളിക്കില്ല; ലോക ലെജന്‍സ്ഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പിന്മാറിഇന്ത്യൻ അണ്ടർ 19 ടീം: ആയുഷ് മാത്രേ വിഹാൻ മൽഹോത്ര വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു, ഹർവൻഷ് സിംഗ്, ആർ എസ് അംബ്രിഷ്, കനിഷ്ക് ചൗഹാൻ, നമൻ പുഷ്പക്, ഹെനിൽ പട്ടേൽ, സിംഗ് കുമാർ, അൻഹി പട്ടേൽ, ഡി ദീപേഷ്, അൻഹി പട്ടേൽ. മോഹൻ, അമൻ ചൗഹാൻThe post അണ്ടർ 19 ഇന്ത്യ ആസ്ട്രേലിയൻ പര്യടനം: ടീമിൽ ഇടം നേടി വൈഭവ് സൂര്യവംശി appeared first on Kairali News | Kairali News Live.