കന്യാസ്ത്രീകളുടെ അറസ്റ്റ്: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഇടത് എംപിമാർ നിവേദനം നൽകി

Wait 5 sec.

ഛത്തീസ്ഗഡിലെ കന്യാസ്ത്രികളുടെ അറസ്റ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടൽ ആവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാർ നിവേദനം നൽകി. അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് നിവേദനം നൽകിയത്. കന്യാസ്ത്രീമാരുടെ അന്യായമായ തടവ് അവസാനിപ്പിക്കണമെന്നും നീതി നിഷേധിക്കപ്പെടുകയോ വൈകുകയോ ചെയ്യില്ലെന്ന് ഉറപ്പാക്കണമെന്നും നിവേദനത്തിൽ എം പിമാർ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും, കന്യാസ്ത്രീകളുടെ അറസ്റ്റ് മതന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്തുന്നതാണെന്നും നിവേദനത്തിൽ വ്യക്തമാക്കി. അതേസമയം കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുവാനുള്ള അവസരം ഒരുക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഉറപ്പുനൽകിയതായി കൂടിക്കാഴ്ചക്ക് ശേഷം എം.പി കെ രാധാകൃഷ്ണൻ പ്രതികരിച്ചു.ALSO READ : പൊലീസ് അവരുടെ ജോലിയാണ് ചെയ്യുന്നത്; കന്യാസ്ത്രീകളുടെ അറസ്റ്റിനെ ന്യായീകരിച്ച് വീണ്ടും ഛത്തീസ്‌ഗഡ് മുഖ്യമന്ത്രികന്യാസ്ത്രീകളുടെ അറസ്റ്റിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനെയാണ് ഇടത് എംപിമാരുടെ ഇടപെടൽ…യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ കണക്കനുസരിച്ച് 2024 ൽ മാത്രം ക്രൈസ്തവർക്കെതിരെയുണ്ടായത് 834 അക്രമസംഭവങ്ങളാണ്..പ്രതിമാസം ശരാശരി 70 ഉം 2023 ൽ 733 ഉം അക്രമങ്ങളുണ്ടായി..ബഹുസ്വരതയും മതേതരത്വത്തെയും ഇല്ലാതാക്കുന്ന സംഭവങ്ങളിൽ കടുത്ത നടപടിയെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.The post കന്യാസ്ത്രീകളുടെ അറസ്റ്റ്: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഇടത് എംപിമാർ നിവേദനം നൽകി appeared first on Kairali News | Kairali News Live.