ഓണക്കാലത്തെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് സപ്ലൈകോ ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍. ഓണചന്തകള്‍ ആഗസ്റ്റ് 25 മുതല്‍ തുടങ്ങും. ആറ് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കും. വിപണി ഇടപെടലുകളിലൂടെ അവശ്യ സാധനങ്ങളുടെ വിലക്കുറവ് ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വെളിച്ചെണ്ണയ്ക്ക് വിലകൂടിയ സാഹചര്യത്തില്‍, സബ്സിഡി വെളിച്ചെണ്ണ ഒരു ലിറ്ററിന് 349 രൂപയ്ക്കും സബ്സിഡി ഇതര വെളിച്ചെണ്ണ 429 രൂപയ്ക്കും വിതരണം ചെയ്യും.Also read – ‘സ്കൂളുകൾക്ക് മഴക്കാല അവധി നൽകുന്നത് പരിശോധിക്കുന്നു’: മന്ത്രി വി ശിവൻകുട്ടിഎല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഓഗസ്റ്റ് 25 മുതല്‍ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഓണം ഫെയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 50 ലക്ഷം കുടുംബങ്ങള്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 250 കോടി രൂപയുടെ വില്പനയാണ് ഇത്തവണ ലക്ഷ്യമിടുന്നത്. എ എ വൈ കാര്‍ഡുകാര്‍ക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കും ഉള്‍പ്പെടെ അറ് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കും. ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ് ഓണക്കിറ്റ് വിതരണം.The post ആഗസ്റ്റ് 25 മുതല് ഓണചന്തകള്; സബ്സിഡി വെളിച്ചെണ്ണ ഒരു ലിറ്ററിന് 349 രൂപയ്ക്കും സബ്സിഡി ഇതര വെളിച്ചെണ്ണ 429 രൂപയ്ക്കും വിതരണം ചെയ്യും: മന്ത്രി ജി ആര് അനില് appeared first on Kairali News | Kairali News Live.