മാടക്കട ഉടമയുടെ സത്യസന്ധതയിൽ പണവും മറ്റ് രേഖകളും അടങ്ങുന്ന പേഴ്സ് യുവാവിന് തിരികെ ലഭിച്ചു. പുളിക്കീഴ് ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപമായി മാടക്കട നടത്തുന്ന നിരണം വടക്കുംഭാഗം കിഴക്കും മുറിയിൽ വീട്ടിൽ വി.ജെ ചാക്കോ ആണ് തൻ്റെ കടയ്ക്ക് മുമ്പിലെ റോഡിരികിൽ കളഞ്ഞു കിട്ടിയ പേഴ്സ് ഉടമയ്ക്ക് മടക്കി നൽകിയത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെ ആണ് മാന്നാർ കുരട്ടിക്കാട് സ്വദേശി നിഹാലിന്റെ 12220 രൂപയും അധാറും, ലൈസൻസും മറ്റ് രേഖകളും അടങ്ങുന്ന പേഴ്സ് ചാക്കോയ്ക്ക് ലഭിച്ചത്. ഒരു മണിക്കൂറോളം നേരം ഉടമയെത്തുന്നതും കാത്തിരുന്നു. ആരെയും കാണാതെ വന്നതോടെ വീട്ടിലെത്തി മകൾ അനിതയെ പേഴ്സ് ഏൽപ്പിച്ചു. തുടർന്ന് ആധാർ കാർഡിൽ നിന്നും ലഭിച്ച അഡ്രസിന്റെ അടിസ്ഥാനത്തിൽ അനിത കുരട്ടിക്കാടുള്ള സുഹൃത്തിന് വിവരങ്ങൾ കൈമാറി. ഈ വിവരങ്ങൾ സുഹൃത്ത് മാന്നാറിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു. രാത്രിയോടെ നിഹാലിന്റെ വിളിയെത്തി. ALSO READ : വൈദ്യുതാഘാതമെറ്റ് മരണപ്പെട്ട മിഥുന്റെ വീട് മന്ത്രി കെ കൃഷ്ണൻകുട്ടി സന്ദർശിച്ചുതുടർന്ന് വ്യാഴാഴ്ച രാവിലെ 10 മണിയോടെ പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ എത്തി പേഴ്സ് കൈമാറി. പുളിക്കീഴിലുള്ള സ്വകാര്യ കോളേജിൽ ഡിഗ്രി വിദ്യാർഥിയായ നിഹാൽ ബൈക്കിൽ വീട്ടിലേക്ക് മടങ്ങും വഴി പാന്റിന്റെ പോക്കറ്റിൽ നിന്നും പേഴ്സ് റോഡിൽ വീഴുകയായിരുന്നു.The post കളഞ്ഞുകിട്ടിയ പണവും മറ്റ് രേഖകളും അടങ്ങുന്ന പേഴ്സ് യുവാവിന് തിരികെ നൽകി കടയുടമ മാതൃകയായി appeared first on Kairali News | Kairali News Live.