നാടിന്റെ പുരോഗതിയില്‍ പ്രവാസികളുടെ പങ്ക് മഹത്തരം: മന്ത്രി ഒ ആര്‍ കേളു

Wait 5 sec.

കോഴിക്കോട് | നാടിന്റെ അടിസ്ഥാന സൗകര്യ പുരോഗതിയിലും ജീവിത നിലവാര ഉയര്‍ച്ചയിലും പ്രവാസികളുടെ പങ്ക് മഹത്തരമാണെന്ന് സംസ്ഥാന പട്ടികജാതി പട്ടികവകുപ്പ് മന്ത്രി ഒ ആര്‍ കേളു. മര്‍കസ് ഗ്ലോബല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘പ്രവാസി സമ്മിറ്റ്’ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ കേന്ദ്രങ്ങളും സംരംഭങ്ങളും ഉയര്‍ന്നുവന്നതില്‍ പ്രവാസി മലയാളികള്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധേയമാണ്. പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ നാടിനെ ചേര്‍ത്തുപിടിക്കുന്ന പ്രവാസികളുടെ മനസ്സ് അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.മര്‍കസിന്റെയും സുന്നി പ്രസ്ഥാനത്തിന്റെയും മുന്നേറ്റത്തില്‍ എക്കാലവും കൂടെ നിന്ന പ്രവാസി മലയാളികള്‍ക്കായി ഒരുക്കിയ സമ്മിറ്റില്‍ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് അനുഗ്രഹ പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി രവീന്ദ്രന്‍, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, ഡോ. ഒ കെ എം അബ്ദുറഹ്മാന്‍, സി പി ഉബൈദുല്ല സഖാഫി സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.12 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി നേതാക്കളും സന്നദ്ധ പ്രവര്‍ത്തകരും മര്‍കസ് കമ്മിറ്റി അംഗങ്ങളും പ്രതിനിധികളും സമ്മിറ്റില്‍ സംബന്ധിച്ചു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുസ്തഫ ദാരിമി, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, സുബൈര്‍ സഖാഫി കോട്ടയം, ഉമര്‍ ഹാജി ഒമാന്‍, സൈനുദ്ദീന്‍ സഖാഫി നടമ്മല്‍ പൊയില്‍, അബ്ദുറസാഖ് മുസ്‌ലിയാര്‍ പറവണ്ണ, അബ്ദുല്‍ അസീസ് സഖാഫി കൂനൂള്‍മാട്, അബ്ദുല്‍ റശീദ് സഖാഫി മുക്കം, അബ്ദുല്‍ ഹകീം ദാരിമി അത്തോളി, അസീസ് സഖാഫി പാലോളി, ഫൈസല്‍ ബുഖാരി വാഴയൂര്‍ പ്രസംഗിച്ചു. വ്യക്തിത്വ വികസനം, ആത്മപാഠം, ആരോഗ്യവിചാരം, നോര്‍ക്ക സേവനങ്ങള്‍ തുടങ്ങിയ വിവിധ സെഷനുകളാണ് സമ്മിറ്റില്‍ നടന്നത്.