മുണ്ടക്കൈ ചൂരൽമല ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വയനാട് യൂത്ത് കോൺഗ്രസിൽ തമ്മിലടി രൂക്ഷം. പിരിച്ച ഫണ്ട് എവിടെ, മാനന്തവാടി നിയോജകമണ്ഡലം പ്രസിഡണ്ട് അസീസ് അടക്കമുള്ളവരെ പുറത്താക്കുക തുടങ്ങിയ വിമർശന പോസ്റ്ററുകൾ യൂത്ത് കോൺഗ്രസിന്റെ തന്നെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നു.ഫണ്ട് മുക്കിയവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുക, അഴിമതിയെ ചോദ്യം ചെയ്തവരെ പുറത്താക്കിയ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ആണ് ഉയരുന്നത്. ALSO READ : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ക്രമക്കേട്; കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽ ഖാദർമാനന്തവാടി നിയോജക മണ്ഡലം പ്രസിഡണ്ട് അസീസ് വാളാട്, സെക്രട്ടറി ഷംസീർ അരണപാറ എന്നിവരെ പുറത്താക്കുക എന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നത്. നട്ടെല്ലിനു പകരം വാഴപ്പിണ്ടിയുമായി നടക്കുന്ന ജില്ലാ പ്രസിഡണ്ട് അമൽ ജോയ് രാജിവെക്കുക എന്നും ആവശ്യം ഉയരുന്നുണ്ട്.ALSO READ : ‘എ.എം.എം.എ സംഘടന പ്രവര്‍ത്തനങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി പിന്മാറുന്നു’; നടന്‍ ബാബുരാജ്The post വയനാട് യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; ഫണ്ട് മുക്കിയവരെ പുറത്താക്കുക എന്ന പോസ്റ്ററുകൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച് പ്രവർത്തകർ appeared first on Kairali News | Kairali News Live.