പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെ സിനിമാ ആരാധകർക്കിടയിൽ ശ്രദ്ധേയനായ താരമാണ് കതിർ. എംസി ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ കതിരും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് കതിർ ആ നടനെ കുറിച്ച് പറയുന്നത്.എനിക്ക് ഷൂട്ടില്ലെങ്കിലും ഷൈൻ ടോം അഭിനയിക്കുന്നത് ഞാൻ പോയി കാണാറുണ്ട്. അവരുടെ പ്രിപ്പറേഷനുകളും പ്രാക്ടീസും ഒക്കെ എങ്ങനെയാണെന്ന് കാണാനും മോഷ്ടിക്കാനുമാണ് ഞാൻ വരുന്നത്. സിനിമയിൽ വളരെ സട്ടിലായ ഇന്റൻസായ പെർഫോമെൻസുകളുണ്ട് – കതിർ പറഞ്ഞു. ഫഫദ് സാറിനേയും എനിക്ക് ഇഷ്ടമാണെന്നും ടൊവിനോ ജോജു ജോർജ് അങ്ങനെ ഒരുപാട് ആക്ടേഴ്സും ഇവിടെയുണ്ട്ALSO READ – ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് സിനിമ ചെയ്യാതിരുന്നത് ആ കാരണംകൊണ്ട്’; വിന്‍സി അലോഷ്യസ്മധയാനൈ കൂട്ടമെന്ന ചിത്രത്തിലൂടെയാണ് കതിർ സിനിമാ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. കിരുമി, വേട്ടയാട് വിളയാട്, വിക്രം വേദ, എന്നീ സിനിമകളിലെ വേഷങ്ങളിലൂടെയും ശ്രദ്ധേയനാണ്. സിഗായി, ശത്രു, അക്ക കുരുവി, തുടങ്ങിയ ചിത്രങ്ങളിലും കതിർ തിളങ്ങിയിട്ടുണ്ട്.The post “ഷൂട്ട് ഇല്ലെങ്കിലും ആ നടന്റെ അഭിനയം കാണാൻ ഞാൻ പോകും”: കതിർ appeared first on Kairali News | Kairali News Live.