‘ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ’ എന്ന മുദ്രാവാക്യമുയർത്തി ഓഗസ്റ്റ് 15 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ സമരസംഗമം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, പ്രസിഡൻ്റ് വി. അനൂപ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ 19 ബ്ലോക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനവും പൊതുയോഗവും നടക്കും. മോദി സർക്കാരിൻ്റെ യുവജനവഞ്ചനയും രാജ്യത്ത് വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയും തൊഴിൽ ചൂഷണവും തുറന്നുകാട്ടും. ഇന്ത്യൻ മതേതരത്വവും മതസ്വാതന്ത്ര്യവും ബഹുസ്വരതയും വെല്ലുവിളിക്കപ്പെടുകയാണ്. ഈ സന്ദർഭത്തിലാണ് രാജ്യത്തിൻ്റെ എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യ ദിനം കടന്നു വരുന്നത്. ഓഗസ്റ്റ് 15 ന് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ‘സമര സംഗമ’ത്തിൻ്റെ പ്രചരണാർത്ഥം ജില്ലയിൽ യൂത്ത് മാർച്ചുകൾ സംഘടിപ്പിക്കും. തിരുവനന്തപുരം കോർപ്പറേഷനിൽ ആറ് കാൽനട ജാഥകൾ പര്യടനം നടത്തും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കാൽ നട ജാഥകൾ സംഘടിപ്പിക്കും.ALSO READ : അട്ടപ്പാടി കാരറ ഗവണ്‍മെന്റ് യുപി സ്കൂള്‍ പുതിയ കെട്ടിടം യാഥാര്‍ഥ്യമായി; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തുആഗസ്റ്റ് 15 ന് നേമം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന സമരസംഗമത്തിൻ്റെ ഭാഗമായുള്ളപൊതുയോഗം സി.പി.ഐ(എം) ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. മംഗലപുരത്ത് കെ.എസ്.കെ.റ്റി.യു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പൻ, കഴക്കൂട്ടത്ത് ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ,വഞ്ചിയൂരിൽ മുൻ രാജ്യസഭാംഗം ഡോ.ടി.എൻ സീമ, വിളപ്പിലിൽ ഡി.കെ മുരളി എം.എൽ.എ, പാറശ്ശാലയിൽ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ട്രഷറർ കെ.എസ് സുനിൽ കുമാർ,കോവളത്ത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്,പാളയത്ത് എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ,വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി അനൂപ്,കിളിമാനൂരിൽ എസ്.എഫ്.ഐ മുൻ അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് ഡോ.നിതീഷ് നാരായണൻ, , കാട്ടാക്കടയിൽ മുൻ ലോക്സഭാംഗം ഡോ.എ.സമ്പത്ത്, ചാലയിൽ കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, പേരൂർക്കടയിൽ അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ , നെയ്യാറ്റിൻകരയിൽ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി പ്രമോഷ്, വെള്ളറടയിൽ ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അഡ്വ. ഐ.സാജു, നെടുമങ്ങാട്ട് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ .എം.ബി ഫൈസൽ, വിതുരയിൽ ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റ് ബി.ബിജു, വർക്കലയിൽ ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ വി എസ് ശ്യാമ, ആറ്റിങ്ങലിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.The post ‘ഞങ്ങൾക്ക് വേണം ജോലി, ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ’; ആഗസ്റ്റ് 15 ന് ഡിവൈഎഫ്ഐ സമരസംഗമങ്ങൾ സംഘടിപ്പിക്കും appeared first on Kairali News | Kairali News Live.