മലയാളികൾ പല പച്ചക്കറികൾ കൊണ്ടും അച്ചാർ ഉണ്ടാക്കാറുണ്ട്. എന്നാൽ വെറൈറ്റിയായി തക്കാളി കൊണ്ടൊരു അച്ചാർ ഉണ്ടാക്കിയാലോ? രുചികരവും ലളിതവുമായ തക്കാളി അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ2 മുതൽ 2.25 കപ്പ് തക്കാളി, 1 ടീസ്പൂൺ പുളി, 3 ടേബിൾസ്പൂൺ എള്ളെണ്ണ, ½ ടീസ്പൂൺ കടുക്, ½ ടീസ്പൂൺ ഉഴുന്ന് പരിപ്പ്, 1 ടീസ്പൂൺ ഇഞ്ചി അരിഞ്ഞത്, 1 ഉണങ്ങിയ ചുവന്ന മുളക്, ഒരു പിടി കറിവേപ്പില, 1 ടീസ്പൂൺ മുളകുപൊടി, ⅛ ടീസ്പൂൺ കായം,¼ ടീസ്പൂൺ മഞ്ഞൾപൊടി, ¼ ടീസ്പൂൺ ഉലുവപ്പൊടി, 1 ടീസ്പൂൺ ശർക്കര ആവശ്യാനുസരണം ഉപ്പ് എന്നിവയാണ് തക്കാളി അച്ചാർ ഉണ്ടാക്കാൻ ആവിശ്യമായ ചേരുവകൾALSO READ – ചെറുമത്തി പീര ഇഷ്ടമാണോ? ഇതുപോലെ ഒന്ന് ട്രൈ ചെയ്യൂതക്കാളി ഒരു മിക്സിയിൽ പുളിയും ചേർത്ത് അടിച്ചെടുക്കുക. മിക്സ് ചെയ്യുമ്പോൾ വെള്ളം ചേർക്കരുത്. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കുക.ഇതിലേക്ക് കടുക്, ഉഴുന്ന് പരിപ്പ് എന്നിവ ചേർക്കുക.അവ പൊട്ടുന്നതുവരെ വഴറ്റുക. ഇനി അരിഞ്ഞ ഇഞ്ചി, കറിവേപ്പില, ചുവന്ന മുളക് എന്നിവ ചേർക്കുക. ഇഞ്ചിയുടെ പച്ച മണം മാറുന്നത് വരെ വഴറ്റുക. വഴറ്റുമ്പോൾ കുറഞ്ഞ തീയിൽ വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി, കായം, ചുവന്ന മുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അടിച്ചുവെച്ച തക്കാളി ചേർക്കുക. രുചിക്കനുസരിച്ച് ഉപ്പ് ചേർക്കുക. ശേഷം പാൻ ഒരു ലിഡ് കൊണ്ട് മൂടി തക്കാളി ചെറുതീയിൽ വേവിക്കുക. മിശ്രിതം കട്ടിയാകുന്നത് വരെ 15 മുതൽ 18 മിനിറ്റ് വരെ കുറഞ്ഞ ചൂടിൽ വേവിക്കുക. അവസാനമായി ഉലുവപ്പൊടി, എള്ളെണ്ണ, ശർക്കര എന്നിവ ചേർക്കുക. നന്നായി ഇളക്കി കുറഞ്ഞ ചൂടിൽ 2 മുതൽ 3 മിനിറ്റ് വരെ വേവിക്കുക. സ്വാദിഷ്ടമായ തക്കാളി അച്ചാർ റെഡി. The post വെറൈറ്റിയായി തക്കാളി കൊണ്ടൊരു അച്ചാർ ഉണ്ടാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ റെസിപ്പി appeared first on Kairali News | Kairali News Live.