പാലക്കാട് നഗരത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് സ്വദേശിനിയായ 46കാരിയാണ് മരിച്ചത്.സംഭവത്തില്‍ വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് റോഡില്‍ നിന്നും യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ പെലീസ് ആരംഭിച്ചു.Also read – ലഹരി ഉപയോഗിച്ച് അപകടകരമായി വാഹനമോടിച്ച് കെഎസ്യു നേതാവ്; നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചുപോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തെളിവുകളും ശേഖരിച്ചതിനുശേഷം ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.content highlight: The incident in which a young woman was found dead in Palakkad city was a murder.Subayan, a native of Mallamkulam, was taken into custody by the police.The post പാലക്കാട് നഗരത്തില് യുവതിയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ് appeared first on Kairali News | Kairali News Live.