മനാമ: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിന് വ്യത്യസ്ത കേസുകളിലായി നിരവധി പേര്‍ പിടിയില്‍. ഏകദേശം 24,000 ബഹ്റൈന്‍ ദിനാര്‍ മൂല്യമുള്ള 14 കിലോഗ്രാം മയക്കുമരുന്നാണ് ആകെ പിടിച്ചെടുത്തത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരും 20 നും 49 നും ഇടയില്‍ പ്രായമുള്ളവരുമാണ് പ്രതികളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുന്നതിന് മുമ്പ് ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചു. മയക്കുമരുന്ന് കടത്ത് സംബന്ധിച്ച ഏതൊരു വിവരവും 24 മണിക്കൂര്‍ ഹോട്ട്ലൈന്‍ 996 വഴിയോ 996@interior.gov.bh എന്ന ഇമെയില്‍ വിലാസത്തിലോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് ആന്റി-നാര്‍ക്കോട്ടിക്സ് ഡയറക്ടറേറ്റ് അഭ്യര്‍ത്ഥിച്ചു. The post മയക്കുമരുന്ന് കടത്ത്; വ്യത്യസ്ത കേസുകളിലായി നിരവധി പേര് പിടിയില് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.