മഴയിൽ ആശ്വാസം, തീവ്രത കുറയുന്നു; ഇന്ന് മുതൽ 30 വരെ രണ്ട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

Wait 5 sec.

സംസ്ഥാനത്ത് തീവ്രമഴയിൽ ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. അതേസമയം, ഇന്ന് മുതല്‍ 30 വരെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.Read Also: കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രിമാർഅതേസമയം, വടക്കു പടിഞ്ഞാറന്‍ മധ്യപ്രദേശിനും കിഴക്കന്‍ രാജസ്ഥാനും മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നു ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദ പാത്തി ദുര്‍ബലമായി. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം നേരിയ/ ഇടത്തരം മഴയ്ക്കാണ് സാധ്യത. ജൂലൈ 28 , 29 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ജുലൈ 28 മുതല്‍ 30 വരെ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.The post മഴയിൽ ആശ്വാസം, തീവ്രത കുറയുന്നു; ഇന്ന് മുതൽ 30 വരെ രണ്ട് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട് appeared first on Kairali News | Kairali News Live.