ഉല്ലാസ് പദ്ധതി വളണ്ടിയര്‍ പരിശീലനം

Wait 5 sec.

കോഴിക്കോട്:  കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ ‘ഉല്ലാസ്’ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍എസ്എസും ജില്ലാ സാക്ഷരതാ മിഷനും ചേര്‍ന്ന് നടത്തുന്ന സര്‍വേ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനിലെ എന്‍എസ്എസ് യൂണിറ്റുകളിലെ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി ദിവാകരന്‍ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍-ചാര്‍ജ് എം എസ് വിനി അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് ജില്ലാ കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, പ്രോഗ്രാം ഓഫീസര്‍ ഡോ. പി മോനിഷ്, വിഷ്ണുനന്ദ എന്നിവര്‍ സംസാരിച്ചു.സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി വി ശാസ്തപ്രസാദ് വിഷയാവതരണം നടത്തി. സെന്റ് സേവ്യേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ്, മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ്, ഹോളി ക്രോസ് ഐഎംടി, കല്ലായി എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ കോളേജ് എന്നിവയിലെ വളണ്ടിയര്‍മാരാണ് മേഖലാതല പരിശീലനത്തില്‍ പങ്കെടുത്തത്.